50സെക്കന്റ് പരസ്യം; വാങ്ങിയത് അഞ്ച് കോടി; നയന്‍താരയുടെ പുതിയ പരസ്യത്തിന്റെ വിശേഷം ഇങ്ങനെ

0

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് നയന്‍താര. പരസ്യചിത്രങ്ങളില്‍ മറ്റു താരങ്ങള്‍ ഓടിനടന്നു അഭിനയിക്കുമ്പോള്‍ നയന്‍സ് ആകാര്യത്തില്‍ ഒരല്‍പം വ്യത്യസ്തയായിരുന്നു. ഒരു പരസ്യചിത്രത്തില്‍ പോലും നയന്‍സ് ഇത്വരെ മുഖം കാണിച്ചിട്ടില്ല. എന്നാല്‍ ആ പതിവ് ഒരു പരസ്യത്തിനു വേണ്ടി നയന്‍സ് തെറ്റിച്ചു.

ടാറ്റാ സ്‌കൈ ബ്രാന്‍ഡ് അംബാസിഡറാണ് നയന്‍സ് ഇപ്പോള്‍. നയൻതാര അഭിനയിച്ച ടാറ്റാ സ്കൈയു‌ടെ ഏറ്റവും പുതിയ പരസ്യം നിങ്ങളും കണ്ടു കാണും. നാടൻ വേഷത്തിൽ ചില്ലറ പൈസകൾ ഒതുക്കി വയ്ക്കുന്ന നയൻസ് ആ പരസ്യത്തിൽ അഭിനയിക്കാൻ വാങ്ങിയ പ്രതിഫലം അഞ്ച് കോടിയാണ്. കേവലം അമ്പത് സെക്കന്റ് ദൈർഘ്യമുള്ള ഈ പരസ്യത്തിൽ അഭിനയിക്കാനാണ് താരം ഇത്രയധികം രൂപ പ്രതിഫലമായി വാങ്ങിയത്. രണ്ട് ദിവസത്തെ കാൾ ഷീറ്റാണ് പരസ്യ ചിത്രീകരണത്തിനായി നയൻസ് നൽകിയത്.തമിഴ് -തെലുങ്‌സ് ചിത്രത്തില്‍ നയന്‍ മൂന്നു നാലു കോടി രൂപയാണ് പ്രതിഫലം പറ്റുന്നത് .ഇതിനിടെ അമ്പതു സെക്കന്റു മാത്രമുള്ള പരസ്യത്തിനായി വാങ്ങിയ തുക ഞെട്ടിക്കുന്നതാണ് .