ഒടുവില്‍ വിമാനം റാഞ്ചിയതായി നിഗമനം – അപ്പോള്‍ ബ്ലാക്ക്മാജിക്കും അസ്ട്രോlളജിയും പറഞ്ഞതില്‍ സത്യമോ ?

0

നാടകീയ തിരച്ചില്‍ വഴിത്തിരിവുകളില്‍ തുടരെ ,കാണാതായ മലേഷ്യന്‍ വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടതായി മലേഷ്യന്‍ ഭരണകൂടം അനുമാനത്തിലെത്തി. കാണാമറയത്ത് പറന്നുപോയ എം എച്ച് 370, ഇന്നേക്ക് 7 ദിവസവും 16 മണിക്കൂറും പിന്നിട്ട് തന്റെെ ദുരൂഹ പറക്കല്‍ ഒരു പ്രഹേളിക ആക്കി ലോകത്തെ ആകാംഷയുടെ മുള്മുനയില്‍ നിര്ത്തി യിരിക്കുന്നു.

ലോകം കണ്ട വമ്പന്‍ തിരച്ചില്‍ പതിനായിര കണക്കിന് കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ച് പല രാജ്യങ്ങളുടെ സമുദ്രാതിര്ത്തി്കള്‍ കടക്കുമ്പോള്‍, ഒരു തുമ്പും കിട്ടാതെ നട്ടം തിരിയുന്ന വേളയില്‍ ആണ്, കോലാലംപൂരില്‍, മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് പെട്ടന്നു വിളിച്ചു ചേര്ത്ത വാര്ത്താ സമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടിത്തിയത്.

ഒരു സാറ്റലൈറ്റ് ഡേറ്റ പ്രകാരം ബോയിംഗ് 777 – 200 വിമാനം ശനി 8. 11 വരെ വായുവില്‍ ഉണ്ടായിരുന്നു . അതായത് എയര്‍ ട്രാഫിക്‌ കണ്ട്രോലുമായി ബന്ധം നഷ്ടപ്പെട്ട് കഴിഞ്ഞും ഏഴ് മണികൂര്‍ അത് പിന്നെയും പറന്നു എന്ന് നിഗമനം .
വിമാനത്തിന്റെന ട്രാന്സ്പോണ്ടര്‍, വാര്ത്താവിനിമയ സംവിധാനം ഇവ നിര്ത്തല്‍ ആക്കപെട്ടതായും വിദഗ്തര്‍ ഉറപ്പിച്ചിട്ടുണ്ട് .

പക്ഷെ ആര്, എന്ത് ഉദ്ധേശമോടെ ചെയ്തു എന്ന് ഒരു അറിവും ഇല്ല . എന്നാല്‍ ഒരു പൈലെറ്റ് ഇതില്‍ പങ്കാളിയായിരിക്കാം എന്നും വാര്ത്താക്കുറിപ്പ് പറയുന്നു.

മോഷ്ടിക്കപെട്ട പാസ്പ്പോര്ട്ട്ടു മായി യാത്ര ചെയ്തവര്‍ ഇതിനു പിന്‍ ബലം നല്കുരന്നു എന്നാല്‍ ഇതും ഒരു കണക്കു കൂട്ടല്‍ മാത്രമാണ് .

വിമാനം ദിശ മാറി തിരിച്ചു പറന്നു എന്ന് തെളിയിക്കാന്‍ കിട്ടിയ നേര്ത്ത ഡേറ്റ നിരത്തിയാണ് ഹൈജാക്ക് എന്നാ രൂപത്തില്‍ കാര്യങ്ങളെ എത്തിക്കുന്നത്. ഇപ്പോള്‍ ഉള്ള കണക്കു കൂട്ടലില്‍ വിമാനം കസാക്ക്സ്ഥാന്‍ , വടക്കന്‍ തായ്‌ലാന്ഡ് എന്നി പ്രദേശങ്ങളില്‍ എത്തിപെട്ടിരിക്കാം.

പ്രവചങ്ങള്‍ നടത്തിയവര്‍ പറഞ്ഞപോലെ വിമാനം ഒരു തിരികെ പറക്കല്‍ നടത്തിയോ? അത് ഇപ്പോഴും വായുവില്‍ ഉണ്ടോ? ( ജലത്തില്‍ അപകടം ഒന്നും പറ്റിയില്ലേ), കണ്ടെത്താന്‍ സമയം എടുക്കുമോ ? അത് കണ്ടെത്തുമോ? കാത്തിരിക്കേണ്ടി വരും …….

എന്തായാലും കസാക്ക്സ്ഥാന്‍ മുതല്‍ വടക്കന്‍ തായ്‌ ലാന്ഡ് വരെയുള്ള വടക്കന്‍ ദ്രുവത്തിലും ഇന്ഡോയനെഷ്യ മുതല്‍ തെക്കന്‍ ഇന്ത്യന്‍ സമുദ്രം വരേയുള്ള തെക്കന്‍ ദ്രുവത്തിലും ശക്തമായ തിരച്ചില്‍ നടത്തും എന്ന് മിസ്റ്റര്‍ നജീബ് പറഞ്ഞു. എന്നാല്‍ സൗത്ത് ചൈന കടലില്‍ തിരച്ചില്‍ നിര്ത്തി യതായും അദ്ദേഹം പറഞ്ഞു.

ഇപ്പോഴും 43 കപ്പലുകള്‍ 58 വിവിധ വിമാനങ്ങള്‍ എന്നിവയുമായി 14 രാജ്യങ്ങള്‍ തിരച്ചിലില്‍ ആണ്.

വീണ്ടും കാത്തിരിപ്പ്‌ തുടരുന്നു ….