ദി മമ്മി മേക്കിങ് വീഡിയോ

0

അടുത്ത വർഷം തിയറ്ററുകളിൽ എത്തുന്ന ദി മമ്മിയുടെ മേക്കിങ് വീഡിയോ പുറത്ത് വിട്ടു.ഈജിപ്തിലെ ശപിക്കപ്പെട്ട മമ്മികളുടെ കഥ പറയുന്ന ‘മമ്മി’ എന്ന ചിത്രത്തിന്റെ പുത്തൻ ഭാഗമാണ് ‘ദി മമ്മി’. ഹൊററും ആക്ഷനും അഡ്വെഞ്ചറും ഒരുപോലെ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ടോം ക്രൂസ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഈ ചിത്രം അലക്‌സ് കർട്ട്‌സ്മാൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ജോൺ സ്‌പൈറ്റ്‌സ് തിരക്കഥ രചിച്ച ഈ ചിത്രം 2017 ജൂൺ 9 ന് തിയറ്ററുകളിൽ എത്തും.