ടൈറ്റാനിക്കിലെ പരിചാരകയുടെ ഗൗൺ ലേലത്തിൽ പോയത് ഒന്നരക്കോടിയ്ക്ക്

0

ദൈവത്തെ പോലും വെല്ലുവിളിച്ച് നടത്തിയ ആ ഒരു വലിയ യാത്രയുടെ ഓർമ്മകളും ചിത്രങ്ങളും അവശേഷിപ്പുകളും ഇന്നും ലോകം വലിയ കൗതുകത്തോടെയാണ് കാണുന്നത്. അതെ ടൈറ്റാനിക്ക് ഇന്നും ലോകമെന്പാടുമുള്ളവരുടെ ജ്വരമാണ്. 1912ലാണ് കപ്പൽ മഞ്ഞുമലയിൽ ഇടിച്ച് മുങ്ങിയത്.

എന്നും പുതിയ വാർത്തകളുമായി ലോകത്തെ വർഷങ്ങൾക്കിപ്പുറവും നമ്മെ ഞെട്ടിക്കുന്ന ടൈറ്റാനിക്കിൽ നിന്ന് പുതിയ വാർത്ത. ഒന്നരക്കോടി രൂപയ്ക്ക് ഒരു ഗൗൺ വിറ്റുപോയ വാർത്തയാണ് ഇപ്പോൾ ലോകം കാതോർക്കുന്നത്. ടൈറ്റാനിക്കിലെ ഒരു പരിചാരകയുടെ ഗൗണാണ് വൻ തുകയ്ക്ക് ലേലത്തിൽ പോയത്. ഒന്നരക്കോടിയാണ് ലേല തുക. കപ്പൽ തകരുന്ന സമയത്ത് ഒന്നാം ക്ലാസ് വിഭാഗത്തിലെ പരിചാരകയായിരുന്ന മേബൽ ബെന്നറ്റിന്റെ വസ്ത്രമാണ് ഇപ്പോൾ ലേലത്തിൽ പോയിരിക്കുന്നത്. ഇവർ രാത്രി വസ്ത്രമായി ഉപയോഗിച്ചിരുന്നതാണിത്.

കപ്പൽ മുങ്ങിയപ്പോൾ ഇവർ രക്ഷപെട്ടിരുന്നു. 1974 ൽ ഇവർ അന്തരിച്ചു. മരുമകൾക്ക് സമ്മാനമായി നൽകിയതായിരുന്നു ഈ ഗൗൺ. പുരാവസ്തുക്കൾ ശേഖരിക്കുന്ന ഒരു ബ്രിട്ടീഷുകാരനാണ് ഗൗൺ ലേലത്തിൽ സ്വന്തമാക്കിയത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.