അവസാന നിമിഷം ട്രെയിന്‍ ടിക്കറ്റ് റദ്ദ് ചെയ്താലും പണം നഷ്ടപ്പെടില്ല;ബുക്ക് ചെയ്യുന്ന ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്കു മാറ്റി നൽകാനുള്ള സംവിധാനവുമായി റെയിൽവേ

0

മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തു ട്രെയിനിൽ യാത്ര ചെയ്യുന്നവരാണ് മിക്കവരും തന്നെ. അങ്ങനെ ബുക്ക് ചെയ്യുന്ന ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്കു മാറ്റി നൽകാനുള്ള സംവിധാനവുമായി റെയിൽവേ. മുന്‍കൂട്ടി ബുക്ക് ചെയ്ത സീറ്റോ ബെര്‍ത്തോ പ്രധാന സ്റ്റേഷനുകളിലെ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസറിനോ മാറ്റി നല്‍കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ റെയില്‍ വേ അറിയിച്ചു. അതേസമയം ഇത്തരത്തിലുള്ള അപേക്ഷ ഒറ്റത്തവണ മാത്രമെ പരിഗണിക്കു. എന്നാല്‍ വിഹാഹസംഘം പോലുള്ളവര്‍ കൂട്ടത്തോടെ ബുക്ക് ചെയ്യുമ്പോള്‍ പത്തുശതമാനം പേരുടെ ടിക്കറ്റുകള്‍ മാത്രമെ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ കഴിയു.

യാത്രക്കാരന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കില്‍ ഡ്യൂട്ടിക്ക് പോകുമ്പോള്‍ ട്രെയിനിന്റെ പുറപ്പെടല്‍ സമയത്തിന് 24 മണിക്കൂര്‍ മുന്‍പ് ടിക്കറ്റ് മാറ്റി നല്‍കാം. ഇതിനായി വിവരങ്ങള്‍ വ്യക്തമാക്കി അപേക്ഷ നല്‍കണം. വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് മാറ്റി നല്‍കണമെങ്കില്‍ 48 മണിക്കൂര്‍ മുമ്പ് അപേക്ഷ നല്‍കണം. യാത്രക്കാരന് തന്റെ കുടുംബത്തിൽ തന്നെയുള്ള മറ്റൊരാൾക്കും ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാം. പിതാവ്, മാതാവ്, സഹോദരൻ, സഹോദരി, മകൻ, മകൾ, ഭർത്താവ്, ഭാര്യ ഇവരിൽ ആർക്കെങ്കിലും മാത്രമേ ടിക്കറ്റ് നൽകാൻ സാധിക്കൂ. നിശ്ചിത ട്രെയിനിന്റെ പുറപ്പെടൽ സമയത്തിനു 24 മണിക്കൂർ മുൻപ് ആവശ്യമുന്നയിച്ചുള്ള അപേക്ഷ നൽകണം.  നാഷനൽ കേഡറ്റ് കോർപ്സ് അംഗങ്ങള്‍ക്കും ടിക്കറ്റ് ട്രാൻസ്ഫറിനുള്ള അനുമതി ലഭിക്കും. 24 മണിക്കൂറുകൾക്കു മുൻപുമാത്രം ഇതിനായുള്ള അപേക്ഷ നൽകിയാൽ മതിയാകും