ജപ്പാനില്‍ ഭൂചലനം; സുനാമി; ഫുക്കുഷിമ ആണവ നിലയം അടച്ചിട്ടു

0

ജപ്പാനില്‍ 7.5   തീവ്രതയില്‍ ഭൂചനം. ഫുക്കുഷിമയിലാണ് പ്രാദേശിക സമയം 6 മണിയോടെ ഭൂചലനമുണ്ടായത്. ഭൂചലനത്തെത്തുടര്‍ന്ന് ഫുകുഷിമ തീരത്തോട് സുനാമി തിരമാലകള്‍ അടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്തുള്ളവരോട് ഒഴിഞ്ഞു പോകാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫുക്കുഷിമയിലെ തെക്കുകിഴക്കന്‍ പ്രദേശമായ ഇവാക്കിയില്‍‌ 67 കിലോമീറ്റര്‍ ദൂരപരിധിയിലാണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജികല്‍ സര്‍വേ വ്യക്തമാക്കി. ടോക്യോയാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്നും സര്‍വേ അറിയിച്ചു. പ്രാദേശിക സമയം 5.59 നുണ്ടായ ഭൂചലനത്തില്‍ മരണങ്ങലോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം ജപ്പാനില്‍ മൂന്ന് മീറ്ററില്‍ സുനാമിക്ക് ‍ സാധ്യതയുണ്ടെന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 2011 ലെ സുനാമിയില്‍ തകര്‍ന്ന ഫുക്കുഷിമ ദൈച്ചി ആണവോര്‍ജ നിലയത്തിനടുത്താണ് ഭൂചലനമുണ്ടായത്. നിലയത്തിന് കേട്പാടുകള്‍ സംഭവിച്ചോയെന്ന് പരിശോധിച്ച് വരികയാണെന്ന് എന്‍ എച് കെ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.