എന്റമോ…; രണ്ട്‍ മത്തങ്ങയ്ക്ക് 30 ലക്ഷം രൂപ!

0

ടോ​ക്കി​യോ: ജ​പ്പാ​നി​ലെ യു​ബാ​രി​യി​ൽ ര​ണ്ടു മ​ത്ത​ങ്ങ​ക​ള്‍ ലേ​ല​ത്തി​ൽ വി​റ്റവിലകേട്ടാൽ ആരുമൊന്ന് മൂക്കത്തു വിരലുവെച്ചുപോകും. അ​ഞ്ചു മി​ല്യ​ൺ യെ​ന്നി​ന്(​ഏ​ക​ദേ​ശം 31 ല​ക്ഷം രൂ​പ)ന്നാണ് മത്തങ്ങകൾ ലേലത്തിൽ വിറ്റത്.

രു​ചി​യി​ലും പോ​ഷ​ക​ത്തി​ലും ഒട്ടനവധി പ്രത്യേകതകൾ ഉള്ള അപൂർവ്വ ഇനം മത്തങ്ങയാണ് റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് വി​റ്റ​ത്. ഇ​വ വാ​ങ്ങാ​ൻ ജ​ന​ങ്ങ​ൾ മ​ത്സ​രി​ച്ച​തോ​ടെ ലേ​ലം കൊ​ഴു​ക്കു​ക​യാ​യി​രു​ന്നു.കാ​ർ​ഷി​ക പ​ട്ട​ണ​മാ​യ യു​ബാ​രി​യി​ൽ എ​ല്ലാ​വ​ർ​ഷ​വും കാ​ർ​ഷി​ക വി​ള​ക​ൾ ലേ​ലം ചെ​യ്യാ​റു​ണ്ട്. ഇ​വ ഒ​രാ​ഴ്ച​യോ​ളം ന​ഗ​ര​മ​ധ്യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യും. എ​ന്നാ​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം തുക​യ്ക്ക് വി​റ്റു​പോ​കു​ന്ന​ത്.