കേരളത്തിനു യു.എ.ഇ നല്‍കുന്നത് 700 കോടിയുടെ സഹായം

0

കേരളത്തിന് കൈതാങ്ങാകാന്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. യു.എ.ഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ കൃതജ്ഞത അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഗള്‍ഫിലുള്ളവര്‍ അകമഴിഞ്ഞ് സര്‍ക്കാരിനെ സഹായിക്കുന്നുണ്ട്. യുഎഇ ഗവണ്‍മെന്റ് കേരളത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരുമായി യുഎഇ സര്‍ക്കാര്‍ സംസാരിച്ചിരുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ കണ്ടപ്പോളാണ് അവര്‍ ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പ്രളയത്തിന്‌ശേഷം പുതിയ കേരളം സൃഷ്ടിക്കുമെന്നും അദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ആഗസ്റ്റ് 30ന് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.