ഈ ഇരുപത്തിയൊന്നുകാരന് യൂബർ ശമ്പളമായി ഓഫർ ചെയ്തത് 1.25 കോടി

0

ഈ ഇരുപത്തിയൊന്നുകാരന് യൂബർ ശമ്പളമായി ഓഫർ ചെയ്തത് 1.25 കോടി!! ഡൽഹി സാങ്കേതിക സർവകലാശാലയിലെ എൻജിനീയറിംഗ് വിദ്യാർത്ഥി സിദ്ധാർത്ഥിനാണ് യൂബറിന്റെ ഈ ഭീമൻ ശമ്പളവാഗ്ദാനം. യൂബറിന്റെ സാൻഫ്രാൻസിസ്കോ ഓഫീസിൽ സോഫ്റ്റ് വെയർ ജോലിയാണ് സിദ്ധാർത്ഥിനെ കാത്തിരിക്കുന്നത്.

സ്വന്തമായി സ്റ്റാര്‍ട്ട് അപ്പ് കമ്പനി ആരംഭിക്കുക എന്നതാണ് തന്റെ എക്കാലത്തെയും സ്വപനമെന്നും, യൂബറില്‍ തന്റെ സാങ്കേതിക ശേഷിയെ മെച്ചപ്പെടുത്താനളള വലിയ വേദിയായി കാണുന്നു. എന്നാണ് ഓഫർ കേട്ട് സിദ്ധാർത്ഥ് പ്രതികരിച്ചത്. പ്ലസ്ടുവിൽ 95.5 ശതമാനം മാർക്കായിരുന്നു സിദ്ധാർത്ഥിന്. ദീർഘകാലാടിസ്ഥാനത്തിൽ ഒരു സ്റ്റാർട്ട് അപ് തുടങ്ങുകയാണ് സിദ്ധാർത്ഥിൻറെ ലക്ഷ്യം.