നൂറു മാഗി നൂഡിൽസ് പാക്കെറ്റുകൾ  ഒന്നിച്ചു പാചകം ചെയ്‌താല്‍ എങ്ങനെയുണ്ടാകും; എങ്കില്‍ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

0

നൂറു മാഗി നൂഡിൽസ് പാക്കെറ്റുകൾ  ഒന്നിച്ചു പാചകം ചെയ്‌താല്‍ എങ്ങനെയുണ്ടാകും. അതറിയണമെങ്കില്‍ ഈ വീഡിയോ കാണണം. 10 മിനിറ്റ് ദൈർഘ്യമുള്ള ഈ വിഡിയോ കാണാൻ തയാറുള്ളവർക്ക് വയറു മാത്രമല്ല മനസ്സും നിറയും. പത്തു മിനിറ്റ് ആറ് സെക്കന്റ് നീളമുള്ള ഇതിന്റെ വിഡിയോയിൽ പാചകത്തിന്റെ ഭംഗിയിൽ ലയിച്ചു പോകും നമ്മൾ. ഒപ്പം വീഡിയോ കണ്ടുകൊണ്ടിരിക്കെ നാവിൽ വെള്ളം നിറയുകയും ചെയ്യും.

രണ്ടു അമ്മൂമ്മമാർ ആണ് ഈ പാചകത്തിന് പിന്നില്‍. എന്തെങ്കിലും റെക്കോർഡ് ഇടാനോ മറ്റോ ആയിരുന്നില്ല ഈ പരിശ്രമം. മറിച്ച് ഇവർ ഉണ്ടാക്കിയ ഈ നൂഡിൽസ് അത്രയും നിരവധി പൊതികളാക്കി പാവപ്പെട്ടവർക്ക് വിതരണം ചെയ്യുകയാണ് ചെയ്തത്.സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി അല്പം അധികം ചേരുവകൾ എല്ലാം ചേർത്തു നല്ലൊരു വിഭവമായാണ് ഈ നൂഡിൽസ് ഇവർ ഉണ്ടാക്കിയിട്ടുള്ളത്. ആദ്യം ചേരുവകളെല്ലാം വേവിച്ചു പാകമായപ്പോൾ വെള്ളമൊഴിച്ചു തിളപ്പിച്ച് അതിലേക്ക് മാഗി മസാല ഇട്ടു. നല്ലവണ്ണം തിളച്ചപ്പോൾ അതിലേക്ക് പാക്കറ്റ് പൊട്ടിച്ചുവെച്ച മാഗി ഇട്ടു. ശേഷം ബാക്കി മാഗി മസാല കൂടെ ഇട്ടു നല്ലപോലെ ഇളക്കി പാകമായപ്പോൾ ഭക്ഷണപ്പൊതികളിലേക്ക് വിളമ്പാൻ തുടങ്ങി. എന്തായാലും ഈ വീഡിയോ കണ്ടാല്‍ നാവില്‍ വെള്ളമൂറും എന്നതില്‍ ആര്‍ക്കും സംശയം വേണ്ട.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.