വിസാരണൈ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി

0

2017 ലെ ഓസ്‌കര്‍ പുരസ്‌കാരത്തിന് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായി വിസാരണൈ തെരഞ്ഞെടുക്കപെട്ടു.വിദേശ ഭാഷാ വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാണ് ചിത്രം. ധനുഷിന്റെ വണ്ടര്‍ബാര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രം വെട്രിമാരനാണ് സംവിധാനം ചെയ്തത്.

എം ചന്ദ്രകുമാറിന്റെ ലോക്ക് അപ്പ് എന്ന നോവലിന്റെ അടിസ്ഥാനത്തില്‍ വെട്രിമാരന്‍ സംവിധാനം ചെയ്ത വിസാരണൈ നേരത്തെ മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. ആസ്വാദകര്‍ക്ക് കാഴ്ചയുടെ വേറിട്ട അനുഭവം സമ്മാനിച്ച ചിത്രം ജയിലിലെ അരക്ഷിതാവസ്ഥ പച്ചയായി തുറന്നുകാട്ടിയിരുന്നു.72-ാമത് വെനീസ് ചലച്ചിത്ര മേളയിലും ചിത്രം അംഗീകാരം നേടിയിരുന്നു.മലയാളത്തില്‍ നിന്നുള്ള കാട് പൂക്കുന്ന നേരം എന്ന ചിത്രമടക്കം 29 ചിത്രങ്ങളോട് മത്സരിച്ചാണ് വിസാരണൈ തെരഞ്ഞെടുക്കപ്പെട്ടത്. കേതന്‍ മേത്ത അധ്യക്ഷനായ സമിതിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.