വിന്നി മണ്ടേല അന്തരിച്ചു

0

നെല്‍സണ്‍ മണ്ടേലയുടെ മുന്‍ഭാര്യ വിന്നി മണ്ടേല (81) അന്തരിച്ചു. ദീര്‍ഘാകാലമായി അസുഖ ബാധിത ആയിരുന്ന വിന്നി മണ്ടേല ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയിലാണ് അന്തരിച്ചത്. വര്‍ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തില്‍ മണ്ഡേലയോടൊപ്പം പോരാടിയ ഇവരെ പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മണ്ടേലയുടെ രണ്ടാം ഭാര്യയായിരുന്നു വിന്നി.

നെല്‍സണ്‍ മണ്ടേല ജയിലില്‍ കഴിഞ്ഞ 27 വര്‍ഷക്കാലം അദ്ദേഹത്തിന്റെ രണ്ടു മക്കളെ വളര്‍ത്തിയതും വര്‍ണ വിവേചനത്തിനെതിരായ പോരാട്ടം ശക്തമായി നിലനിര്‍ത്തിയതും വിന്നി മണ്ടേല ആയിരുന്നു. മണ്ടേലയുടെ ജയിൽവാസകാലത്ത്, അദ്ദേഹത്തിന്റെ ചിന്തകളും, ആശയങ്ങളും പുറംലോകമറിഞ്ഞത് വിന്നിയിലൂടെയായിരുന്നു. 1990 ല്‍ നെല്‍സണ്‍ മണ്ടേല ജയില്‍ മോചിതനായി. രണ്ടു വര്‍ഷത്തിനുശേഷം നെല്‍സണ്‍ മണ്ടേലയുമായി പിരിഞ്ഞ വിന്നി 1996 ല്‍ അദ്ദേഹത്തില്‍നിന്ന് വിവാഹ മോചനം നേടി. വിവാഹമോചനത്തിനുശേഷവും മണ്ടേലയുമായുള്ള ബന്ധം അവർ നിലനിർത്തിയിരുന്നു.