WMF മലേഷ്യ – സ്ത്രീ ശാക്തീകരണ ശില്പശാല മാർച്ച് 14ന്

0

അന്തർദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ച് WMF Malaysia Chapter സ്ത്രീ ശാക്തീകരണ ശില്പശാല സംഘടിപ്പിക്കുന്നു. ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം എന്നീ നാലു ഘട്ടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം തുടങ്ങിയ കാരണങ്ങൾ, പ്രകടമായ രോഗ ലക്ഷണങ്ങളെ തീർത്തും അവഗണിക്കുക, രോഗം കണ്ടെത്തിയാൽ തന്നെ ചികിത്സയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകാതിരിക്കുക, പ്രഭാത ഭക്ഷണവും പോഷകാഹാരങ്ങളും ഒഴിവാക്കുക, വ്യായാമത്തിന് വേണ്ടത്ര പ്രാധാന്യം നൽകാതിരിക്കുക തുടങ്ങിയ വിഷയങ്ങളാണ് ശിൽപ്പശാലയിൽ ചർച്ച ചെയ്യുന്നത്.

കുടുംബാംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് മുൻപന്തിയിൽ ആണെങ്കിലും സ്വന്തം ആരോഗ്യകാര്യങ്ങളിൽ നമ്മുടെ സ്ത്രീകൾ കാണിക്കുന്ന അലംഭാവം ഗുരുതരമായ രോഗ അവസ്ഥയിലേക്ക് ആണ് അവരെ നയിക്കുന്നത്.

സ്ത്രീ ആരോഗ്യത്തെയും അവർ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും മാർച്ച് 14ന് (ശനിയാഴ്ച) ക്വലാലമ്പുർ MAB ഹാളിൽ വെച്ചാണ് ശിൽപ്പശാല നടത്തപ്പെടുന്നത്. മലയാളിയും ഈ രംഗത്ത് 20 വർഷത്തിലേറെ ആയി സേവന പാരമ്പര്യവും ഉള്ള Dr. രേണു ആണ് ഈ ശിൽപ്പശാല നയിക്കുന്നത്.

താൽപ്പര്യമുള്ളവർ ഈ ഫോം ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. (Registration fee 10 MYR, അന്നേ ദിവസം MAB ഹാളിൽ ഉള്ള കൗണ്ടറിൽ അടയ്ക്കാവുന്നതാണ്)