പടരുന്ന കോവിഡ് ഭീതി; ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് രണ്ട് ലക്ഷത്തോളം കൊവിഡ് കേസുകള്‍

0

ലോകത്ത് ലോകത്ത് കോവിഡ് രോഗബാധിതർ അനുദിനം വർധിച്ചുവരികയാണ്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. ഇന്നലെ മാത്രം ലോകത്ത് 1.83 ലക്ഷം പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത് വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയാണ് കഴിഞ്ഞ 24 മണിക്കൂറിൽ ലോകത്ത് 1.83 ലക്ഷം പേർക്ക് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചെന്ന് അറിയിച്ചത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്.

നാലായിരത്തിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 4.66 ലക്ഷം കടന്നു. ബ്രസീലിൽ മാത്രം ഇന്നലെ അര ലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്കയിൽ 36000 പുതിയ രോഗികൾ ഉണ്ടായി. പ്രതിദിന രോഗവർധനയിൽ ഇന്ത്യ മൂന്നാമത് ആണ്. പതിനയ്യായിരത്തോളം പേർക്കാണ് ഇന്ത്യയിൽ ഇപ്പോൾ ദിവസവും രോഗം സ്ഥിരീകരിക്കുന്നത്.

പെറുവിലും വൈറസ് വ്യാപിക്കുകയാണ്. രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. അതേസമയം ബ്രിട്ടണിലും സ്‌പെയ്‌നിലും ഇറ്റലിയിലും ജര്‍മനിയിലും പുതിയ രോഗികള്‍ കുറവാണ്. ലോകത്താകമാനം 47.37 ലക്ഷത്തിലേറെ പേര്‍ ഇതുവരെ രോഗമുക്തരായി. 37.07 ലക്ഷത്തോളം രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 55000ത്തോളം പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

കൊവിഡിനൊപ്പം മുന്നോട്ട് നീങ്ങാന്‍ രാജ്യങ്ങള്‍ ശീലമാക്കി തുടങ്ങിയതോടെയാണ് രോഗബാധിതരുടെ എണ്ണവും വന്‍തോതില്‍ വര്‍ധിക്കുക്കുന്നത്. കത്ത് കൊവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്.