ഇന്ത്യക്കാരനായ യോഗാ ഗുരുവിന് സിംഗപ്പൂരില്‍ ഒമ്പത് മാസം തടവും ആയിരം സിംഗപ്പൂര്‍ ഡോളര്‍ പിഴയും

0

യുവതിയെ ഉപദ്രവിച്ചതിനു  ഇന്ത്യക്കാരനായ യോഗാ ഗുരുവിന് സിംഗപ്പൂരില്‍ ഒമ്പത് മാസം തടവും ആയിരം സിംഗപ്പൂര്‍ ഡോളര്‍ പിഴയും. രാകേഷ് കുമാര്‍ പ്രസാദ് എന്നയാള്‍ക്കാണ് ശിക്ഷ വിധിച്ചത്. യുവതിക്ക് നേരെ ബലപ്രയോഗം നടത്തുകയും ലൈംഗീകമായി അതിക്രമത്തിന് മുതിര്‍ന്നതിനുമാണ് ഇയാളെ സിംഗപ്പൂര്‍ കോടതി ശിക്ഷിച്ചത്.

കൊല്‍ക്കത്തയില്‍ നിന്ന് യോഗ പരിശീലനത്തിന് അംഗീകാരം നേടിയ വ്യക്തിയാണ് രാകേഷ് കുമാര്‍. 2015 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇയാളുടെ അസിസ്റ്റന്റ് മാനേജറായ യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തന്നെ അവഹേളിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവതി പരിശീലന സ്റ്റുഡിയോയില്‍ നിന്ന് പുറത്ത് പോയി. തുടര്‍ന്ന് പിന്നാലെയെത്തിയ പ്രസാദ് കഴുത്തിന് പിടിക്കുകയും പിന്നിലേക്ക് തള്ളുകയും ചെയ്തെന്ന യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നു. തനിക്കെതിരെയുള്ള കോടതി വിധിക്കെതിരെ രാകേഷ് കുമാര്‍ പ്രസാദ് ഉന്നത കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള ശ്രമത്തിലാണ്.