ദൃശ്യ വിരുന്നൊരുക്കി മ്യൂസിക്‌ ആൽബം “My First CRUSH a poem of love”

0

COLOR N CANVASന്റെ ബാനറില്‍ കിരണ്‍ ബാബു കരലില്‍  സംവിധാനം ചെയ്ത  "My First CRUSH a poem of love" എന്ന മ്യൂസിക്‌ ആല്‍ബം ഡബ്ലിനില്‍ പ്രകാശനം ചെയ്തു. ശംഭുദാസ്‌  വരികളും ഈണവും ഒരുക്കിയ ഈ സംഗീത ദൃശ്യ വിരുന്നിന്റെ  നിര്‍മാണം പ്രദീപ്‌ ചന്ദ്രന്‍ ആണ്. പ്രശസ്ത പിന്നണി ഗായകന്‍  ഫ്രാങ്കോ ശബ്ദം നല്‍കിയ ഈ കലോപാഹാരം പൂര്‍ണമായും അയര്‍ലണ്ടിലാണ്  ചിത്രീകരിച്ചിരിക്കുന്നതു്.   അയര്‍ലണ്ടിന്റെ പ്രകൃതി മനോഹാരിത  ഇതുവരെ ആരും കാണാത്ത വിധത്തില്‍  ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നതും, കൂട്ടിചേര്‍ത്തിരിക്കുന്നതും സംവിധായകന്‍ കൂടിയായ കിരണ്‍ ബാബു കരലില്‍ ആണ്. ഈ ദൃശ്യ വിസ്മയത്തില്‍ അഭിനയിച്ചിരിക്കുനത് അയര്‍ലണ്ടിന്റെ  സ്വന്തം കലാകാരന്മാരും കലാകരികളുമായ  ശംഭു ദാസ് , ആലീസ്  ജോജി, അന്തോണിസ് ജെയ്സന്‍ , ജെസ്മി ജെയ്  എന്നിവരാണ്‌ .
      
                   ആല്‍ബത്തിന്റെ  അണിയറ പ്രവര്‍ത്തകര്‍
COLOR N CANVASന്റെ സൃഷ്ടികളായ "ഇതളറിയാതെ", "പലനാള്‍ കള്ളന്‍" എന്നിവയിലൂടെ  അഭിനേതാക്കളും  എഴുത്തുകാരും ആയ സജാന്‍ സെബാസ്റ്റ്യനും ജെയ്സണ്‍ ജോസെഫുമാണ്  ഈ ആൽബത്തിന്റെ അസ്സോസിയേറ്റ്സ്സ് ആയി പ്രവർത്തിച്ചിരിക്കുനതു്.നടനും ബിസ്സിനെസ്സുകാരനും ആയ നിർമാതാവ് പ്രദീപ്‌ ചന്ദ്രന്‍ ഒട്ടനവധി നാടകങ്ങളിലും ഹൃസ്വ-പരസ്യ ചിത്രങ്ങളിലും സ്റ്റേജ് ഷോകളിലും തിളങ്ങിയിട്ടുള്ള ഈ വർഷത്തെ Irish Artist Award ജേതാവുകൂടിയായ കലാകാരന്‍  ആണ്. നേഴ്സ് ആയി ജോലിചെയ്യുന്ന കിരണ്‍ ബാബു കരലില്‍ ഒരു ഫോട്ടോഗ്രാഫർ ആയും സംവിധായകനായും സംഘാടകനായും കലാകരനായും അയര്‍ലണ്ടില്‍ സുപരിചിതനാണ്. എഞ്ചിനീയറിംഗ് ബിരുതധാരിയായ ശംഭു ദാസ്‌ ഒരു മികച്ച അഭിനേതാവെന്നതില്‍  ഉപരി ഒട്ടനവധി ഗാനങ്ങൾ ചിട്ടപെടുത്തുകയും രചിക്കുകയും ചെയ്തുിട്ടുണ്ട് . ചമയം ഒരുക്കിയ ജെസ്സീ തോമസ്‌ ഇതിനോടകം തന്നെ അയര്‍ലണ്ടില്‍ തന്റെ വ്യക്തിമുദ്ര പതിപിച്ചിട്ടുള്ള കലാകാരിയാണ് .
ഓഗസ്റ്റ്‌ 15 സ്വാതന്ത്രിയ ദിനത്തില്‍ ഡബ്ലിന്‍ സ്റ്റില്ലൊര്‍ഗാന്‍ പാർക്ക്‌ ഹോട്ടലില്‍ നടന്ന ചടങ്ങില്‍"My First CRUSH a poem of love" റിലീസ് ചെയ്തു. ചടങ്ങില്‍ COLOR N CANVAS തങ്ങളെ അകമഴിഞ്ഞ് സഹായിക്കുകയും പ്രോത്സാഹിപിക്കുകയും ചെയ്ത എല്ലാ നല്ലവരായ സുഹൃത്തുകള്‍ക്കും തങ്ങളുടെ പേരില്‍  ഉള്ള  നന്ദിയും  കടപാടും രേഖപ്പെടുത്തി.