68 ലക്ഷം രൂപയുണ്ടോ? ടൈറ്റാനിക്ക് ഒന്ന് കണ്ട് വരാം

0

നൂറ്റാണ്ടുകളായി ഒരു ലോക വിസ്മയം കടലിൽ മുങ്ങിക്കിടപ്പുണ്ട്. നമ്മുടെ ടൈറ്റാനിക്ക് തന്നെ. ദൈവത്തെ പോലും വെല്ലുവിളിച്ച് നീറ്റിലിറങ്ങിയ അത്ഭുതം അന്ന് മുതൽ ഇന്ന് വരെ നിഗൂഢതയുടെ ഇരുട്ടിൽ കിടന്ന് ലോകത്തെ ഇന്നും വിസ്മയിപ്പിച്ച് കൊണ്ട് ഇരിക്കുകയാണ്. ടൈറ്റാനിക്ക് എന്ന സിനിമ എന്ന സിനിമയിൽ കണ്ട പരിചയം മാത്രമാണ് ഭൂരിപക്ഷം പേർക്കും ടൈറ്റാനിക്ക് കപ്പലിനെ കുറിച്ച ഉള്ളത്. എന്നാൽ ആ കപ്പലെങ്ങനെയായിരുന്നു എന്ന് ഒന്ന് നേരിട്ട് കണ്ടാലോ?ലണ്ടൻ ആസ്ഥാനമായുള്ള ഒരു പ്രൈവറ്റ് കന്പനി അതിനുള്ള സൗകര്യം ഏർപ്പെടുത്തുകയാണ്.

ബ്ലൂ മാർബിൾ എന്ന കന്പനിയാണ് ഇതിന്റെ പിന്നിൽ. 2018 മേയിലാണ് ഇതിന് അവസരം ഒരുങ്ങുക. 4000 മീറ്റർ ആഴത്തിലാണ് ടൈറ്റാനിക് ചുറ്റിക്കാണുന്നതിന് അവസരം ഒരുങ്ങുക. എട്ട് ദിവസമാണ് ടൈറ്റാനിക്ക് ടൂറിനായി കന്പനി നീക്കി വച്ചിരിക്കുന്നത്. ഇതിൽ മൂന്ന് ദിവസം കപ്പലിനെ അടുത്ത് കാണാം. ഇതിൽ മൂന്ന് മണിക്കൂറാണ് ഒരു ദിവസത്തെ സന്ദർശന സമയം. കപ്പലിൻറെ മുകൾത്തട്ടിലിറങ്ങാനും ചുറ്റിനടക്കാനും സൗകര്യം ഉണ്ട്.

68 ലക്ഷം രൂപയാണ് ടൂറിനായി നൽകേണ്ടത്. എത്ര വലിയ തുക എന്ന് കണ്ണ് മിഴിക്കേണ്ട, ആദ്യ യാത്രയ്ക്കുള്ള മുഴുവൻ ടിക്കറ്റും ഇതിനോടകം വിറ്റ് തീർന്നു. ടൈറ്റാനിക്കിന്റെ ആദ്യ യാത്രയിലെ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്കായ 4350 യുഎസ് ഡോളറിന്റെ ഇന്നത്തെ മൂല്യമാണ് ഈ നിരക്കെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. കാണാൻ ആഗ്രഹമുണ്ടെങ്കിൽ അത് വേഗം ആയിക്കോട്ടെ കാരണം, 20 വർഷം മാത്രമാണ് കപ്പൽ ഇനി കടലിനടിയിൽ ഓർമ്മകൾ അവശേഷിപ്പിച്ച് നിലകൊള്ളുക. എക്‌സ്ട്രീമോഫൈല്‍ ബാക്റ്റീരിയ കപ്പലിനെ തിന്ന് തീർക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

1912 ഏപ്രില്‍ 14നാണ് ഇംഗ്ലണ്ടില്‍ നിന്നും അമേരിക്കയിലേക്കുള്ള യാത്രാ മധ്യേ കപ്പൽ മഞ്ഞുപാളിയിൽ ഇടിച്ച് മുങ്ങിപ്പോയത്.