ഇറാഖില്‍ ഐ.എസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന് സുഷമ സ്വരാജ്; മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിട്ട നിലയില്‍

0

ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാര്‍ലമെന്റിലാണ് മന്ത്രി ഇക്കാര്യമറിയച്ചത്. ഡി.എന്‍.എ സാംപിള്‍ ഇറാഖിലേക്ക് അയച്ചു നല്‍കിയിരുന്നു.

ഡി.എന്‍.എ പരിശോധനയിലൂടെയാണ് മരണവിവരം സ്ഥിരികരിച്ചതായി ഇന്നലെ കേന്ദ്രസര്‍ക്കാരിന് വിവരം ലഭിച്ചത്. കാണാതായവരില്‍ ചിലരുടെ തിരിച്ചറിയല്‍ രേഖകളും ലഭിച്ചിരുന്നു. ഐ.എസ്.ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇവരെ കുറിച്ച് ഏറെക്കാലമായി വിവരമില്ലായിരുന്നു. 2014 ജൂണിലാണ് ഇവരെ മൊസൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. കൂട്ടത്തോടെ കുഴിച്ചിട്ട നിലയിലായിരുന്നു. ഇന്ത്യാ സര്‍ക്കാര്‍ അയച്ചുനല്‍കിയ ഡി.എന്‍.എ പരിശോധനയിലൂടെയാണ് മരിച്ചത് ഇന്ത്യക്കാര്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്.മെസൂളില്‍ കാണാതായവരുടെ മോചനത്തിനായി കുടുംബങ്ങള്‍ പല തവണ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ മരിച്ചതായി ഇതുവരെ ഒരു സ്ഥിരീകരണവും ലഭിച്ചിരുന്നില്ല.