ഡിസംബര്‍ 1: ലോക എയിഡ്സ് ദിനം

0


ഇന്ന് ഡിസംബര്‍ 1. ലോക എയിഡ്സ് ദിനമായി ലോകാരോഗ്യ സംഘടന വേര്‍തിരിച്ചിരിക്കുന്ന ദിനമാണ് ഡിസംബര്‍ 1.  എയിഡ്സ് എന്ന മാരക രോഗത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത്. 2011 മുതല്‍ 2015 വരെ എയിഡ്സ് ദിനത്തിന്‍റെ ചിന്താവിഷയമായി തീരുമാനിച്ചിരിക്കുന്നത്.

"Getting to zero: zero new HIV infections. Zero discrimination. Zero AIDS related deaths". എന്നതാണ്. ഇന്ന് ലോകമെമ്പാടും നടക്കുന്ന എയിഡ്സ് അവബോധ പ്രചാരണങ്ങള്‍ ഈ രോഗത്തെ പ്രതിരോധിക്കുന്നതിനും സമ്പൂര്‍ണ്ണ നിവാരണം ചെയ്യുന്നതിനും ഇത് മൂലമുണ്ടാകുന്ന മരണസംഖ്യ കുറയ്ക്കുന്നതിനും ഈ രോഗബാധിതരായ ആളുകളില്‍ നിന്ന് നെഗറ്റിവ് ചിന്താഗതികള്‍ അകറ്റുന്നതിനും  ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരിക്കും.

ലോകത്ത് മുഴുവനായി 33 മില്ല്യന്‍ എയിഡ്സ് രോഗികളില്‍ 5.7മില്ല്യന്‍ ദക്ഷിണാഫ്രിക്കയിലാണ്.  കഴിഞ്ഞ ദശാബ്ദത്തില്‍ ഭാരതത്തില്‍ പുതുതായി എയിഡ്സ് അണുബാധയേല്‍ക്കുന്നവരുടെ എണ്ണം  57% കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് നാഷണല്‍ എയിഡ്സ് കണ്ട്രോള്‍ ഓര്‍ഗനൈസേഷന്‍ (NACO) വിലയിരുത്തുന്നത്.

ഇന്ത്യയില്‍ ഏകദേശം  1.16 ലക്ഷം പ്രായപൂര്‍ത്തിയായവരും 14,500 കുട്ടികളുമാണ്‌  2011 ല്‍ പുതിയതായി രോഗബാധിതരായവെന്നും NACO യുടെ കണക്കില്‍ പറയുന്നു.
സുരക്ഷിതമല്ലാത്ത ലൈംഗിക വേഴ്ചയിലൂടെയാണ് അധികവും രോഗാണുബാധയേല്‍ക്കുന്നത്.(90%), രോഗബാധിതയായ അമ്മയില്‍ നിന്നും  ഗര്‍ഭസ്ഥ ശിശുവിന് രോഗം പകരാനുള്ള സാധ്യത വെറും 1%ല്‍ താഴെയാണ്. സ്വവര്‍ഗ്ഗ രതിയിലൂടെയുള്ള ബാധയും വളരെ കൂടുതലാണ്. രോഗബാധിതരായവരില്‍ 25% പേര്‍ മാത്രമേ രോഗനിര്‍ണ്ണയം  നടത്തുന്നുള്ളൂ. അതിനാല്‍ തക്കസമയത്തുള്ള ചികിത്സകള്‍ ലഭിക്കാന്‍ വൈകുന്നത് മൂലം രോഗം ഭേദമാക്കപ്പെടാന്‍ സാധ്യത കുറയുകയാണ്.
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ വരാതെ സൂക്ഷിക്കാന്‍ ശ്രമിക്കാം.