ക്രൂഡ് ഓയില്‍ 2003നു ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയില്‍, ബാരലിന് 28 ഡോളര്‍

0

ഉപരോധം അവസാനിച്ച് ഇറാന്‍ അന്താരാഷ്ട്ര എണ്ണവിപണിയില്‍ തിരിച്ചെത്തിയതോടെ എണ്ണവില ബാരലിന് 28 ഡോളറിനു താഴെയെത്തി.

ആണവായുധ നിര്‍മാണത്തിന്റെ പേരില്‍ ഇറാനുമേല്‍ ചുമത്തിയിരുന്ന ഉപരോധങ്ങളാണ് അമേരിയും ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും കഴിഞ്ഞ ദിവസം പിന്‍വലിച്ചത്.
ഉപരോധം പിന്‍വലിച്ചതോടെ, എണ്ണ വിപണിയില്‍ ഇറാന്‍റെ എണ്ണ കൂടി എത്തിയതോടെ, ബാരലിന് രണ്ടു ഡോളറിലധികം കുറഞ്ഞു.

ഉപരോധകാലത്ത് ദിവസം 10 ലക്ഷം ബാരല്‍ എണ്ണ കയറ്റി അയച്ചിരുന്ന ഇറാന്, ഇനി 20 ലക്ഷം ബാരല്‍ എണ്ണകൂടി കയറ്റുമതിചെയ്യാനാവും

ലോകത്തെ നാലാമത്തെ ഏറ്റവും വലിയ എണ്ണ  ഉത്പാദകരാജ്യമാണ് ഇറാന്‍. ഉപരോധം നീങ്ങിയതോടെ വിവിധ രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് അംസ്‌കൃത എണ്ണവാങ്ങാം. 2003  നവംബറിന് ശേഷം ഇതാദ്യമായാണ് എണ്ണയ്ക്ക് ഈ വില ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടുള്ളത്