സംവരണം – ചരിത്രപരമായ തീരുമാനവുമായി കേന്ദ്ര സർക്കാർ

0

ഈ വർഷത്തെ മെഡിക്കൽ പ്രവേശനത്തിന് പുതിയ സംവരണ നയം സർക്കാർ പ്രഖ്യാപിച്ചു. OBC ക്കാർക്ക് 27 ശതമാനം സംവരണവും മുന്നോക്കത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമാണ് ഏർപ്പെടുത്തുന്നത്. 5500 പേർക്ക് ഈ സംവരണത്തിൻ്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 93ാം ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് സംവരണ തീരുമാനം നടപ്പിലാക്കുന്നതെന്നും സർക്കാർ അറിയിച്ചു.

2021-22 അധ്യയന വർഷം മുതൽ സംവരണം നടപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിലവിലുള്ള പൂർണ്ണമായും മെറിറ്റടിസ്ഥാനത്തിൽ നടത്തുന്ന രീതി മാറ്റി ഇനി മുതൽ ഒ.ബി.സി, ഇ.ഡബ്ള്യു.എസ് സംവരണമാണ് പ്രവേശനത്തിന് മാനദണ്ഡമായി സ്വീകരിക്കുക ‘ ഇത് വഴി കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ അഖിലേന്ത്യ ക്വാട്ടയിൽ വരുന്ന 86 എം.ബി.ബി എസ് സീറ്റുകൾ സംവരണത്തിലേക്ക് മാറ്റും’ ഈ സംവരണ തീരുമാനത്തിലൂടെ എം ബി.ബി.എസിന് 1500 ഉം പി.ജിക്ക് 2500 ഉം ഒബിസി വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചേക്കും. ഇ.ഡബ്ള്യു.എസിലെ 500 വിദ്യാർത്ഥികൾക്ക് എം.ബി.ബി.എസിനും ആയിരം വിദ്യാർത്ഥികൾക്ക് പി.ജിക്കും പ്രവേശനത്തിന് ഇത് വഴി സാദ്ധ്യതയുണ്ട്.

രാജ്യത്ത് എവിടെയുമുള്ള ഒ ബി.സി വിഭാഗക്കാർക്ക് അഖിലേന്ത്യാ ക്വാട്ടയിലെ പ്രവേശനത്തിന് അർഹതയുണ്ടാകും. കേന്ദ്രത്തിൻ്റെ പിന്നാക്ക വിഭാഗ പട്ടിക അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനം ‘ ഈ സംവരണം ചരിത്രപരമായ ഒന്നാണെന്നും വിദ്യാർത്ഥികൾക്ക് മികച്ച അവസരം ഉണ്ടാക്കുകയുമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.