എയര്‍ ഏഷ്യ വിമാനം ജാവ കടലില്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്.

0

162 പേരുമായി ഇന്നലെ രാവിലെ കാണാതായ  എയര്‍ഏഷ്യ #QZ8501 വിമാനം തകര്‍ന്നതായി സ്ഥിരീകരണം. വിമാനം ജാവ കടലിന്‍റെ അടിത്തട്ടില്‍ കണ്ടേക്കാമെന്നു ഇന്തോനേഷ്യന്‍ അധികൃതര്‍.

ആഴക്കടലില്‍ തിരച്ചിലിനായി ഇന്തോനേഷ്യ മറ്റു രാജ്യങ്ങളുടെ സഹായം അഭ്യച്ചു..

യാത്രക്കാരും ജീവനക്കാരും അടക്കം 162 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 16 പേര്‍ കുട്ടികളാണ്. ഇവരില്‍ 155 പേര്‍ ഇന്തോനേഷ്യയില്‍ നിന്നുള്ളവരാണ്..

ഇന്തോനേഷ്യയിലെ സുരബായ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഏഷ്യയുടെ എയര്‍ബസ് വിമാനം ഇന്നലെ (ഡിസംബര്‍ 28ന്) രാവിലെയാണ് കാണാതായത്.