സിംഗപ്പൂര്‍ വികസനമാതൃകകള്‍ നാട്ടിലെത്തിക്കാന്‍ ഏഷ്യാനെറ്റ്‌ ന്യൂസ് സിംഗപ്പൂരില്‍

0

 

സിംഗപ്പൂര്‍ : ഓണം വേറിട്ട രീതിയില്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഏഷ്യാനെറ്റ്‌ ന്യൂസ്.സല്ഭരണം എല്ലാ മലയാളികളുടെയും അവകാശം ആണെന്ന് ഭരണാധികാരികളെ ഓര്മ്മകപ്പെടുത്തുന്നതിനോടൊപ്പം അത് എങ്ങനെയാകണം എന്ന് കാണിച്ചു കൊടുക്കുവാനുമായി ഏഷ്യാനെറ്റ്‌ ന്യൂസ് അവതരിപ്പിക്കുന്ന “നേരോടെ മാവേലി “എന്ന പ്രോഗ്രാം സിംഗപ്പൂരില്‍ എത്തി.പ്രശസ്ത നടന്‍ ദേവന്‍ ആണ് പരിപാടിയുടെ അവതാരകന്‍ .നഗരരാഷ്ട്രമായ സിംഗപ്പൂര്‍ വികസനമാതൃകകള്‍ മനസ്സിലാക്കാന്‍ ഏഷ്യാനെറ്റ്‌ ടീം ആദ്യം എത്തിയത് മുന്‍ സിംഗപ്പൂര്‍ പ്രസിഡന്റ്‌ ആയ ശ്രീ.എസ് ആര്‍ നാഥന്റെര അടുത്തായിരുന്നു.പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ഭരണാധികാരികളുടെ മനസാന്നിധ്യം ആണ് സിംഗപ്പൂരിന്റെത വളര്ച്ചെയിലെ പ്രധാന ഘടകം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കേരളത്തിന്റെ ശക്തി ദൌര്ലനഭ്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ പങ്കു വയ്ച്ചതിനോടൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ഉദേശത്തെപ്പറ്റി മലയാളിക്ക് ചിന്തിച്ചു തുടങ്ങണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 
തുടര്ന്ന്  ഏഷ്യാനെറ്റ്‌ ന്യൂസ് സിംഗപ്പൂരിലെ മാലിന്യനിര്മ്മാ ജന പദ്ധതികളെക്കുറിച്ച് അറിയാനായി വേസ്റ്റ് മാനേജ്മെന്റ് വിദഗ്ധനും മലയാളിയും ആയ ശ്രീ എസ് .ജയകുമാറിന്റെ അടുത്താണ് എത്തിയത്.സിംഗപ്പൂരില്‍ എങ്ങനെ മാലിന്യം  നിര്മ്മാ ജനം ചെയ്യുന്നു എന്നതും എന്താണ് കേരളത്തില്‍ സംഭവിക്കുന്നതെന്നും വളരെ വിശദമായി അദ്ദേഹം പറഞ്ഞു.നല്ല രീതിയില്‍ മാലിന്യം സംസ്ക്കരിച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന മാരക ഭവിഷ്യത്ത് എന്താണെന്നും  അദ്ദേഹം ഓര്മ്മാപ്പെടുത്തി.
 
 
സിംഗപ്പൂരില്‍ എങ്ങനെ തടസ്സമില്ലാതെ കുടിവെള്ളം ലഭ്യമാകുന്നു എന്നറിയാന്‍ ദേവന്‍ പിന്നീട് സമീപിച്ചത് വാട്ടര്‍ മാനേജ്മെന്റ് വിദഗ്ധന്‍ ആയ ശ്രീ.ബാലവിശ്വനാഥന്റെ് അടുക്കല്‍ ആയിരുന്നു.കുടിവെള്ളം ഏതൊക്കെ രീതിയില്‍ ലഭ്യമാക്കാം എന്ന് വളരെ വിശദമായ രീതിയില്‍ അദ്ദേഹം വിവരിച്ചുകൊടുക്കുകയും അത് കേരളത്തില്‍ പ്രായോഗികമാക്കാന്‍ സാധിക്കുകയും ചെയ്യും എന്നും ശ്രീ .ബാലവിശ്വനാഥനില്‍ നിന്ന് മനസ്സിലാക്കുവാന്‍ സാധിച്ചു .
 
എങ്ങനെ സിംഗപ്പൂര്‍ ഇത്തരം വികസനമാതൃകകള്‍ സ്വായത്തമാക്കുന്ന എന്ന് നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ പ്രൊഫസ്സര്‍ ആയ ശ്രീ.പ്രഹ്ലാദ് വിവരിച്ചു.സിംഗപ്പൂരില്‍ എങ്ങനെ മേന്മയേറിയ വിദ്യാഭ്യാസം പ്രയോഗികമാകുന്നു എന്നും അത് നാട്ടില്‍ പ്രൈമറി സ്കൂള്‍ മുതല്‍ ആരംഭിക്കണം എന്നും അദ്ദേഹം വളരെ വിശദമായി വിവരിച്ചുകൊടുത്തു.എന്തുകൊണ്ട് സിംഗപ്പൂര്‍ വിദ്യാഭ്യാസം തിരഞ്ഞെടുത്തു എന്ന് നാഷണല്‍ യൂണിവേര്സിപറ്റി ഓഫ് സിംഗപ്പൂരിലെ വിദ്യാര്ത്ഥി യായ നിതിന്‍ നായര്‍ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.
 
വളരെ വിജ്ഞാനം നല്‍കുന്ന  ആദ്യ എപിസോഡ് കേരളത്തിലെ ജനങ്ങളില്‍ നല്ലൊരു അവബോധനം നല്കാന്‍ സഹായിക്കും എന്ന് വേണം കരുതാന്‍.കൂടുതല്‍ സിംഗപൂര്‍ വിശേഷങ്ങളുമായി “നേരോടെ മാവേലി “അടുത്തയാഴ്ച തുടരും. സിംഗപ്പൂരിന് ശേഷം മലേഷ്യ, കംപോഡിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്ശിാച്ച് മാവേലി യാത്ര കേരളത്തിലെത്തും. വിവിധ രാജ്യങ്ങളിലെ വികസന മാതൃകകള്‍ മനസിലാക്കിയും ജീവിതത്തില്‍ മികച്ച വിജയം നേടിയ വിദേശ മലയാളികളുമായി സംവദിച്ചുമാകും മാവേലി യാത്ര പ്രയാണം തുടരുക.