0

 

 ബയ്ജിംഗ്:ചൈനയെ വിയറ്റ്നാം,  ലാവോസ്, തായ് ലാന്‍ഡ്‌ , സിംഗപ്പൂര്‍   തുടങ്ങിയ രാജ്യങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള റെയില്‍വേ പാതയുടെ പണി പൂര്ത്തിയായി വരുന്നു.ഈ വര്ഷം  അവസാനത്തോടെ ഈ പാതയിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങും എന്ന് അധികൃതര്‍ അറിയിച്ചു.ഏകദേശം 3900 കി.മീ ദൈര്ഖ്യമുള്ള കുന്മിംഗ്-സിംഗപ്പൂര്‍ പാത ഉപയോഗയോഗ്യമാകുന്നതോടെ ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും എന്ന് പ്രമുഖര്‍ വിലയിരുത്തപ്പെടുന്നു. ഇതുകൂടാതെ ചൈനയില്‍ നിന്ന് പാകിസ്ഥാന്‍ ,മ്യാന്മാര്‍ ,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കുള്ള റെയില്‍ പാതയുടെ നിര്മ്മാണവും ഉടന്‍ ആരംഭിക്കുമെന്ന് ചൈനീസ് കൊമേഴ്സ് വകുപ്പിന്റെ ചുമതലയുള്ള ചെന്‍ ഡെമിന്ഗ് അറിയിച്ചു.

 
പാത പൂര്ത്തിയാകുന്നതോടെ കുന്മിംഗ് –സിംഗപ്പൂര്‍ ദൂരം 10 മണിക്കൂര്‍ ആയി ചുരുങ്ങും.ഇപ്പോള്‍ സിംഗപ്പൂര്‍ മുതല്‍ വിയെറ്റ്നാം വരെ ട്രെയിന്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ വരെ സമയം എടുക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.പാത പൂര്ത്തിയാകുന്നതോടെ ഈ രാജ്യങ്ങളിലൂടെയുള്ള ടൂറിസ്റ്റ്‌ സഞ്ചാരവും ,അതോടൊപ്പം ചരക്കുനീക്കവും വര്ദ്ധി ക്കും .ചൈനയും തെക്ക് കിഴക്കന്‍ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം  വര്‍ദ്ധിക്കുവാന്‍  ഈ പാത സഹായിക്കും എന്ന് പ്രമുഖര്‍ വിലയിരുത്തുന്നു.
 
ലാവോസ് അതിര്ത്തി യില്‍ മാത്രം 165 പാലങ്ങളും 69 ടണലുകളും നിര്മ്മിക്കേണ്ടി വന്നത് കൂടാതെ  വിയറ്റ്നാം യുദ്ധത്തില്‍ പൊട്ടാതെ അവശേഷിച്ച ബോംബുകള്‍ നീക്കം ചെയ്യേണ്ടി വന്നതും പാത നിര്മ്മാണത്തിന് കടുത്ത വെല്ലുവിളിയായി.
 
ചൈനയുടെ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കടന്നു കയറ്റം ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് ഇന്ത്യയ്ക്കായിരിക്കും എന്നതിന് ഒരു പുതിയ ഉദാഹരണം ആയി മാറുകയാണ് ചൈന –ആസിയാന്‍ റെയില്‍ പാത .