എളിമയുടെ മകുടോദാഹരണമായ്‌ പോപ്‌ ഫ്രാന്‍സിസ്

0

1272 വര്‍ഷങ്ങള്‍. വത്തിക്കാന്‍. യൂറോപ്പ്. അര്‍ജെന്റ്റിന. ഫ്രാന്‍സിസ് ഒന്നാമന്‍. ചരിത്രം പുതിയ രൂപത്തില്‍ ഒന്നാമനായ ഇടയനെ വാഴ്ത്തുംപോള്‍ ലോകത്തെ കത്തോലിക്കാ വിശ്വാസി സമൂഹം എളിമയുടെ കൂടെ  കൂടു കൂടിയ ഒരു വിശുദ്ധ പിതാവിനെ കൈ കൂപ്പി വണങ്ങും.

സിസ്റ്റിന്‍ ചാപ്പലിന്‍റെ ചിമ്മിനിയില്‍ നിന്നും ഉയര്‍ന്ന വിശ്വ വിശ്വാസത്തിന്‍റെ വെളുത്ത പുക ലോകത്തിനു നല്‍കിയത് ഒരു വെളുത്ത ഹൃദയമുള്ള വലിയ ഇടയനെ ആണ്. ഔന്ന്യത്യത്തിലും ത്യാഗത്തിന്‍റെയും സഹാനുഭൂതിയുടെയും എളിമയുടെയും മകുടോദാഹരണമാണ് പോപ്‌ ഫ്രാന്‍സിസ് .

വിശ്വാസത്തിന്‍റെ ദീപശിഖ കൈകളിലേന്തുമ്പോള്‍ മനസ്സിന്‍റെ ശുദ്ധത ഒരു കുഞ്ഞാടിനോളം കാത്തു സൂക്ഷിക്കാനും എങ്ങനെ വിശ്വാസികള്‍ ജീവിക്കണം എന്നു കാട്ടിക്കൊടുക്കാനും ഈ പുണ്യാത്മാവിനു കഴിയുന്നു.

കര്‍ദ്ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോ എന്ന പേര്‍ അന്ന് രാത്രി 12.55 നു ലോകത്തിന്‍റെ മുന്നില്‍ വെളിച്ചപെട്ടപ്പോള്‍ ആ നാമം 266 മാര്‍പ്പാപ്പയായി ചരിത്രമാകുകയായിരുന്നു.  വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായ സഭയുടെ പരമാധ്യക്ഷന്‍റെ വാക്കും വചനങ്ങളും ലോക സമൂഹത്തിന്റെ കാമനകളെ നിയന്ത്രിക്കാന്‍ പോന്നവയാകും എന്നാണു വിശ്വാസം.
ആ വിശ്വാസം ഉറപ്പിക്കും വിധമാണ് സിസ്റ്റിന്‍ ചാപ്പല്‍ മണികള്‍ അവിടെ മുഴങ്ങിയത് .

ഒറ്റമുറി ഫ്ലാറ്റില്‍ ജീവിച്ച്, തനിയെ ഭക്ഷണം ഉണ്ടാകി, സാധാരണ ബസ്സില്‍ യാത്ര ചെയ്യുന്ന ഒരു കര്ദ്ധിനാല്‍ പാപ്പ യാകുംപോഴും ആ എളിമ ലോകത്തിനു കാട്ടി നല്കാതിരിക്കില്ല.

മതവും, വിശ്വാസവും, രാഷ്ട്രീയവും, പ്രമാണങ്ങളും, ഉപഭോഗ സമൂഹവും , നയതന്ത്രവും, കരുണയും, പാവ പെട്ടവന്റെ പട്ടിണിയും, ദുരിതവും,ജീവിതവും  എല്ലാം അറിയുന്ന,  സാധാരണക്കാരനാവാന്‍  ഇഷ്ടമുള്ള ഫ്രാന്‍സിസ് ഒന്നാമനെ പോലെ ഉള്ള ഒരാളല്ലാതെ മറ്റാരാണ്‌ ലോകം മുഴുവന്‍ ഉള്ള ഒരു വിശ്വാസി സമൂഹത്തെ നയിക്കാന്‍ എത്തേണ്ടത്. ഇത് ദൈവം ഉറച്ചിട്ടുള്ളതാണ്. “ നിന്‍റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം നീ ആചരിക്കേണ്ടത്തിനു യഹോവ നിനക്കു ജ്ഞാനവും വിവേകവും തന്നു നിന്നെ യിസ്രായേലിന്നു നിയമിക്കുമാറാകട്ടെ “ – എന്ന ബൈബിള്‍ വാക്യം ഓര്‍മിച്ചു കൊണ്ട് പുതിയ പാപ്പയ്ക്ക് എല്ലാ ആയുര്‍ ആരോഗ്യ സൌഖ്യങ്ങളും നേരുകയാണ് ലോകം.