ഏഷ്യയില്‍ ഒരു രാത്രി ചെലവഴിക്കാന്‍ ഏറ്റവും ചെലവേറിയ നഗരം സിംഗപ്പൂര്‍

0

 

സിംഗപ്പൂര്‍ : സിംഗപ്പൂരില്‍ 2 പേര്‍ക്ക് ഒരു രാത്രി ചെലവഴിക്കാന്‍ വേണ്ട ചെലവ് ഏകദേശം 495.79 ഡോളര്‍ .ടോക്കിയോ നഗരത്തെ പിന്തള്ളി സിംഗപ്പൂര്‍ ഒന്നാമത് എത്തിയതായാണ് ട്രിപ്പ്‌അഡ്വൈസര്‍ നടത്തിയ സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നത് .ലോകത്തിലെ പതിനാലാമത് സിറ്റിയായും ഇക്കാര്യത്തില്‍ സിംഗപ്പൂര്‍ മാറി .വര്‍ദ്ധിച്ചു വരുന്ന സിംഗപ്പൂരിലെ ജീവിതസാഹചര്യത്തില്‍ ദൈനംദിന ചിലവുകളോടൊപ്പം ടൂറിസ്റ്റ് മേഖലയിലും ചെലവ് കൂടി വരുന്നതായാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത് .ഈ സാഹചര്യത്തില്‍ സിംഗപ്പൂരിലേക്കുള്ള ടൂറിസ്റ്റുകള്‍ കുറയാനുള്ള സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ആകര്‍ഷണ പാക്കേജുകള്‍ പ്രഖ്യാപിക്കാനാണ് സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡിന്റെ നീക്കം .
 
ട്രിപ്പ്‌അഡ്വൈസര്‍ നടത്തിയ സര്‍വേയില്‍ ഒരു രാത്രി ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ താങ്ങാനുള്ള ചെലവ് ,ഇരുവാശത്തെക്കുമുള്ള ടാക്സി ചാര്‍ജ് ,2 കോഴ്സ് ഉള്‍പ്പെടെയുള്ള അത്താഴം  തുടങ്ങിയ കാര്യങ്ങളാണ് പരിഗണിച്ചത് ,തൊട്ടു പിന്നിലുള്ള ടോക്യോയില്‍ ഒരു രാത്രി തങ്ങാന്‍ ഏകദേശം 495.64 ഡോളറാണ് വേണ്ടിവരുന്ന ചെലവ് .