റെക്കോര്‍ഡുകള്‍ തകര്‍ത്ത് സിംഗപ്പൂരില്‍ ‘ജില്ല’ ഇതുവരെ വാരിയത് 3.2ലക്ഷം ഡോളര്‍

0
സിംഗപ്പൂര്‍ : തമിഴ് സിനിമയുടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് സിംഗപ്പൂരില്‍  ജില്ല മുന്നേറുകയാണെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.വ്യാഴാഴ്‌ച രാത്രി റിലീസ് ചെയ്ത മോഹന്‍ലാല്‍ ,വിജയ്‌ സൂപ്പര്‍ സ്റ്റാറുകളുടെ ജില്ല ആദ്യ മൂന്ന് ദിനം കൊണ്ട് നേടിയത് 3.2ലക്ഷം സിംഗപ്പൂര്‍ ഡോളറാണ്.ഒരു തമിഴ് സിനിമയുടെ ആദ്യദിനങ്ങളിലെ കളക്ഷന്‍ റെക്കോര്‍ഡാണ് ജില്ല തകര്‍ത്തതെന്നാണ് അനൌദ്യോഗിക വിവരം .
 
പൊങ്കല്‍ റിലീസായ അജിത്തിന്‍റെ 'വീരം'ഒരേ സമയത്ത് പ്രദര്‍ശിപ്പിക്കുന്നുന്ടെങ്കിലും അതൊന്നും ജില്ലയെ ബാധിച്ചിട്ടില്ല.മലയാളികള്‍ കൂടുതലായി ജില്ല കാണുവാന്‍ പോകുന്നതും തീയറ്ററുകള്‍ നിറയുന്നതിനു കാരണമായി എന്നാണ് മനസ്സിലാക്കാന്‍ സാധികുന്നത് .എന്നാല്‍ ജില്ലയോട് ശക്തമായി മത്സരിച്ചു വീരം 2.8 ലക്ഷത്തോളം ഡോളര്‍ ബോക്സ് ഓഫീസില്‍ നേടിയതായാണ് ലഭിക്കുന്ന വിവരം .
 
ഇതിനുമുമ്പ് കേരളക്കരയില്‍ ഒരു സിനിമയ്ക്കും ലഭിച്ചിട്ടില്ലാത്ത ഇനിഷ്യല്‍ കളക്ഷനാണ് ജില്ലയ്ക്ക് ലഭിക്കുന്നത്. ആദ്യദിവസം ജില്ല കേരളത്തില്‍ നിന്ന് വാരിക്കൂട്ടിയത് 2.61 കോടി രൂപയാണ്. കേരളത്തില്‍ ഇത്രയും വലിയ കളക്ഷന്‍ ഒരു സിനിമയുടെ ആദ്യദിനം ലഭിക്കുന്നത് ഇതാദ്യമാണ് .
 
എന്നാല്‍ ആദ്യദിനങ്ങളിലെ തിരക്കിനുശേഷം സിനിമ കാണുവാന്‍ തീരെ ആളില്ലാത്ത അവസ്ഥയാണിപ്പോള്‍ .അതുകൊണ്ട് തന്നെ വരുംദിവസങ്ങളില്‍ സിനിമ സിംഗപ്പൂരില്‍ പ്രദര്‍ശനം അവസാനിപ്പിക്കാന്‍ സാധ്യത കൂടുതലാണ് .ദീര്‍ഘനാളത്തേക്ക് ആദ്യ ദിനങ്ങളിലെപ്പോലെ ജനങ്ങളെ തീയേറ്ററിലേക്ക് ആകര്‍ഷിക്കാന്‍ സിനിമയ്ക്ക് കഴിയുമോ എന്നത് ആശങ്കാജനകമാണ് .