യാത്ര പോകാം ….. അഗ്നി പര്‍വത വിസ്ഫോടനങ്ങളിലേക്ക്…..

0

നൂറ്റി നാല്‍പ്പത്തി ഏഴു അഗ്നി പര്‍വതങ്ങളെ കുഞ്ഞും വലുതുമായ ദ്വീപുകളില്‍ ഒളിപ്പിച്ച് ആണ് ഇന്തോനേഷ്യ എന്ന ദ്വീപുകളുടെ രാജ്യം നില്‍ക്കുന്നത് . സര്‍വ്വ സംഹാരികള്‍ ആയേക്കാവുന്ന വോള്‍ക്കാനോകള്‍ ഒട്ടു മിക്ക രാജ്യങ്ങളുടെ ഭൂപ്രകൃതില്‍ ഒളിഞ്ഞിരിപ്പുണ്ട്. എന്നാല്‍ ഇന്തോനേഷ്യ  അഗ്നിപര്‍വത വിസ്ഫോടനങ്ങളില്‍ എന്നും വാര്‍ത്തക്ക് ഇടം നല്‍കുന്നു.  സുമാത്രയില്‍ മാത്രം  മുപ്പത്തിനാലും  വെസ്റ്റ് ജാവയില്‍ പതിനേഴും സെന്‍ട്രല്‍ ജാവയില്‍ പത്തും ഈസ്റ്റ്‌ ജാവയില്‍ പതിമൂന്നും ബാലിയില്‍ മൂന്നും  ചേര്‍ന്ന് മൊത്തം നൂറ്റി നാല്‍പ്പത്തി ഏഴാണ് എണ്ണിക്കൂട്ടാന്‍ ഇന്തോനേഷ്യക്ക് സ്വന്തം. ഇതില്‍ എണ്ണം കൊണ്ട് മുന്‍പില്‍ സുമാത്രയും . അതുകൊണ്ട് തന്നെ പ്രശ്നകാരികളും വാര്‍ത്താ താരങ്ങളും ഇവിടെയാണ്‌.

സിനബുന്‍ഗ് എന്ന ഇപ്പോഴത്തെ താരം 8071 ഉയരമുള്ള ഒരു കോംപോസിറ്റ് അല്ലെങ്കില്‍  സ്ട്രാറ്റോ അഗ്നി പാര്‍വതമാണ്. വടക്കന്‍ സുമാത്രയില്‍ ബെരസ്ടാഗി  എന്നാ കൊച്ചു പട്ടണത്തില്‍ ആണ് സ്ഥാനം. 2010 വരെ ഉറക്കമായിരുന്ന  സിനബുന്‍ഗ് 1600 ലും 1881 ലും മുന്‍പ് ചലിച്ചിട്ടുണ്ട്. ഏതാണ്ട് 400  വര്‍ഷത്തെ നിശബ്ദതക്ക് ശേഷം 27 ആഗസ്റ്റ്‌ 2010  സിനബുന്‍ഗ്  വിസ്ഫോടനം നടത്തി.  ആഗസ്റ്റ് മുപ്പത് വരെ നീണ്ട ഭീകര ശബ്ദത്തോടെ ഉള്ള ചാരവര്‍ഷം  ഒന്നര കിലോമീറ്റര്‍ വരെ ഉയര്‍ന്നു നിരവധി ഗ്രാമങ്ങളെ  പുക മറയില്‍ ആക്കി.

പിന്നീട് മൂന്നു വര്‍ഷത്തിനു ശേഷം സെപ്റ്റംബര്‍ 15  നു കൂടുതല്‍ ശക്തിയായി ഉണര്‍ന്ന സിനബുന്‍ഗ് 10 കിലോമീറ്റര്‍ ഉയരത്തില്‍ വരെ ചാര വര്‍ഷവും  ഉരുകിയ പാറാ പ്രവാഹവും (പൈരോക്ലാസ്റ്റിക്ക് ഫ്ലോ ) നടത്തി. പിന്നീടുള്ള പത്തു നാളില്‍ 107 വിസ്ഫോടനങ്ങള്‍ കണക്കിലുണ്ട്. പുറത്തു വന്ന പ്രവാഹങ്ങള്‍ ഒന്നര കിലോമീറ്റര്‍ വരെ എത്തി.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നിരവധി വിസ്ഫോടനങ്ങള്‍ നടത്തിയ ഈ അഗ്നി പര്‍വതം നവംബര്‍ 24 നു അതീവ ജാഗ്രതാ ലെവല്‍ എത്തി . ഈ വര്‍ഷത്തിന്‍റെ അവസാന ദിവസങ്ങളില്‍ തുടര്‍ന്ന വിസ്ഫോടനം ഇപ്പോള്‍  ലാവാ പ്രവാഹങ്ങളില്‍ കൂടുതല്‍ ദൂരം എത്തി അപകട വ്യാപ്തി കൂട്ടിയിരിക്കുന്നു. 4 കിലോമീറ്റര്‍ ആയിരുന്ന ദൂരത്തില്‍ നിന്ന് 7 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും 25000 ആള്‍ക്കാരെ മാറ്റി പാര്‍പ്പിച്ചു.  ജനങ്ങള്‍ കൂട്ടാമായി പലായനം ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്‌. ഇപ്പോള്‍ പുതിയതായി രൂപപ്പെട്ട മകുടങ്ങളില്‍ കൂടിയും ലാവ പ്രവഹിച്ചു തുടങ്ങിയത് ഏറെ ആശങ്ക ഉണ്ടാക്കുന്നു.

ജനവരി 11 നു ലോകത്തിനെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി  അഗ്നി പര്‍വത വിസ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു ഇറ്റലിയിലെ  ഏറ്റ്ന  ചെറിയ ഭൂമി കുലുക്കമോടെയാണ് പൊട്ടിത്തെറിച്ചത്. ഷിവലുച് എന്ന അഗ്നി പര്‍വതത്തിന്‍റെയും ചാരവര്‍ഷം 230000 അടി വരെ ഉയര്‍ന്നു . അലാസ്കയില്‍ ക്ലെവേലാന്‍ഡ്‌ പര്‍വതം ചെറു വിസ്ഫോടനങ്ങള്‍ മാത്രം നല്‍കി ഗൌട്ടി മലയിലിഎ പകായ ഇപ്പോള്‍ താരമായി ഉയരുന്നു.. ലാവ ഫൌടെന്‍ തിളക്കമോടെ 50 കിലോമീറ്റര്‍ വരെ ദൂരെ നിന്ന് കാണാം. കൂട്ടത്തില്‍ ശബ്ദവും.

യാത്ര പോകാം …..

ആക്റ്റീവ് വോള്‍ക്കാനോ കാണാന്‍ ടൂര്‍ പോകാം .. വോള്‍ക്കാനോ എക്സ്പെഡിഷന്‍ ടൂര്‍ പാക്കേജ് നിരവധി ചിലവുകളില്‍ ലഭ്യമാണ്. കൂടാതെ സ്റ്റഡി,  വാക്കിംഗ് ടൂര്‍ , ഫോട്ടോ ടൂര്‍ എന്നിവയും റെഡി. സാഹസിക മനസ്സും, പണവും മാത്രം മതി ടൂര്‍ കമ്പനി നിങ്ങളെ തേടി വരും. നിരവധി ഓണ്‍ലൈന്‍ സൈറ്റ്കളും റെഡി. ഇന്തോനേഷ്യയിലെ ഒരു 16 ദിവസത്തെ ടൂറിന്  മൂവായിരം യുറോ ചെലവ് വരും. രണ്ടാഴ്ചത്തെ സ്റ്റഡി ഫോട്ടോ ടൂര്‍. ജാവ വെസ്റ്റ് മുതല്‍ ഈസ്റ്റ്‌ വരെ കവര്‍ ചെയ്തു ബാലിയില്‍ യാത്ര അവസാനിക്കും. കാലാവസ്ഥ, വോള്‍ക്കാനോകളുടെ സ്വഭാവം ഒക്കെ നോക്കി ടൂര്‍ പ്രോഗ്രാം മാറാം എന്ന് അവര്‍ മുന്നറിയിപ്പ് തരുന്നു. ക്രാകതാവ് വോള്‍ക്കാനോ കാണാന്‍ ആ പ്രദേശത്തു രാത്രി താമസം, ഹോട്ടല്‍,  ഭക്ഷണം കൂടാതെ വൈകിട്ട് ആ പര്‍വതത്തില്‍ കയറാനും, രാതിയില്‍ പര്‍വതത്തിനു അഭിമുഖമായി ക്യാമ്പ്‌ കെട്ടി വോള്‍ക്കാനോയെ നിരീക്ഷിക്കാനും ഫോട്ടോ എടുക്കാനും ടൂര്‍  സൗകര്യം ഒരുക്കുന്നു. പിന്നെ ഒരു ഫുള്‍ ഡേ വോള്‍ക്കാനോക്ക് ഒപ്പം .. ഇപ്പൊ എല്ലാ അഗ്നി പര്‍വതളും കണ്ടു വരാന്‍  വേള്‍ഡ് ടൂര്‍ കൂടി റെഡി …പോരെ…കച്ചവടം പൊടിപൊടിക്കാന്‍ …..

പോരുന്നോ അഗ്നി പര്‍വതം  പൊട്ടുമ്പോ അടുത്തു പോയി പാട്ടും പാടി നില്‍ക്കാം …. ലാവ കാണാന്‍ ജാവ വരെ പോയിട്ട് വരാം…!!!!