കോഴിക്കോട്-സിംഗപ്പൂര്‍ റൂട്ടില്‍ സ്പൈസ്ജെറ്റ് ,ടൈഗര്‍ എയര്‍ ധാരണ ; ബുക്കിംഗ് ആരംഭിച്ചു

0

 

കോഴിക്കോട് : കോഴിക്കോട്-സിംഗപ്പൂര്‍ സെക്റ്ററും സ്പൈസ്ജെറ്റ് – ടൈഗര്‍ എയര്‍ ഇന്റര്‍ലൈന്‍ ധാരണയില്‍ ഉള്‍പ്പെടുത്തി.ഇതോടെ കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്കുള്ള ടിക്കറ്റുകള്‍ സ്പൈസ്ജെറ്റ് വെബ്സൈറ്റില്‍ നിന്ന് ബുക്ക്‌ ചെയ്യാവുന്നതാണ്.ഇതിനുമുന്‍പ് ഇന്ത്യയിലെ നിരവധി എയര്‍പോര്‍ട്ടുകളെ ഹൈദരാബാദ് വഴി സിംഗപ്പൂരിലേക്ക് ബന്ധിപ്പിച്ചിരുന്നു.എന്നാല്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രക്കാരെ ചെന്നൈ വഴിയാണ് സിംഗപ്പൂരില്‍ എത്തിക്കുന്നത്.പുതിയ ധാരണപ്രകാരം ഒറ്റ ടിക്കറ്റില്‍ കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്ക് അനായാസം യാത്ര ചെയ്യാനാകും .നിലവില്‍ കോഴിക്കോടുനിന്ന് സിംഗപ്പൂരിലേക്ക് നേരിട്ട് വിമാനസര്‍വീസ് ഒന്നുമില്ല .
 
വൈകിട്ട് 5 മണിക്ക് കോഴിക്കോട് നിന്ന് ചെന്നൈയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് 7 മണിക്കൂറിനുശേഷമുള്ള ടൈഗര്‍ എയറില്‍ സിംഗപ്പൂരിലേക്ക് യാത്ര ചെയ്യാനാകും .തിരിച്ചു രാവിലെ 9 മണിയോടെ ചെന്നൈയില്‍ എത്തിയശേഷം ഉച്ചയ്ക്ക് 1.20-നുള്ള ഫ്ലൈറ്റില്‍ കോഴിക്കോട്ടേക്ക് യാത്ര തുടരാം .തിരിച്ചുള്ള യാത്രയില്‍ 4 മണിക്കൂര്‍ മാത്രമായിരിക്കും ചെന്നൈയില്‍ കാത്തിരിക്കെണ്ടിവരുന്നത്‌ .റിട്ടേണ്‍ ടിക്കറ്റിനു 25000-നു മുകളിലാണ് സ്പൈസ്ജെറ്റ് നിലവില്‍  ഈടാക്കുന്നത് .എന്നാല്‍ ടൈഗര്‍ എയര്‍ സൈറ്റില്‍ തുടക്കത്തില്‍ 10000 രൂപയ്ക്ക് റിട്ടേണ്‍ ടിക്കറ്റ് നല്‍കുമെന്ന് പരസ്യപ്പെടുത്തിയിട്ടുണ്ട് .ടൈഗര്‍ എയര്‍ കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വീസ് തുടങ്ങാനുള്ള സാധ്യതയും ഇതോടെ വര്‍ദ്ധിച്ചിരിക്കുകയാണ് .ധാരണപ്രകാരം കൊച്ചിയില്‍ നിന്നും സിംഗപ്പൂരിലേക്ക് ചെന്നൈ വഴിയുള്ള ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാവുന്നതാണ് .എന്നാല്‍ ടൈഗറിനു നേരിട്ട് സിംഗപ്പൂരിലേക്ക് കൊച്ചിയില്‍ നിന്ന് സര്‍വീസ് ഉള്ളതിനാല്‍ അതിന്‍റെ പ്രസക്തി കുറവാണ് എന്നാണ് വിലയിരുത്തുന്നത്.ടിക്കറ്റുകള്‍ www.spicejet.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ബുക്ക്‌ ചെയ്യാവുന്നതാണ് .