മലയാളത്തെ സ്നേഹിക്കുന്ന ചൈനീസ്‌ പെണ്‍കൊടി!

0
 
ഓം ശാന്തി ഓശാന പ്രദര്‍ശനം ആസ്വദിക്കുവാന്‍മലയാളികളോടൊപ്പം മറ്റു ഭാഷക്കാരും. പ്രദര്‍ശനത്തിന് ശേഷം അഭിപ്രായം പങ്കുവെക്കുന്ന ‘ടെക് കായ് പിന്ഗ്’ എന്ന മലേഷ്യന്‍സ്വദേശിനി! മലയാളത്തെയും മലയാളികളെയും ഒരുപാട്  ഇഷ്ടപ്പെടുന്ന ഈ പെണ്‍കുട്ടി മലയാളികളുടെ ആഘോഷങ്ങളില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്.
 
 
സിംഗപ്പൂര്‍കൊളീസിയത്തിന്‍റെ ' ഏറ്റവും പുതിയ റിലീസായ "ഓം ശാന്തി 'ഓശാന'-യ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗോള്‍ഡന്‍വീല്ലെജ് മള്‍ട്ടിപ്ലെക്സുകളിലാണ് ഓം ശാന്തി ഓശാന പ്രദര്‍ശിപ്പിക്കുന്നത് .ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ബുക്ക്‌ചെയ്യുവാന്‍സൗകര്യം ഉണ്ടായിരിക്കുന്നതാണ് .ഓണ്‍ലൈന്‍വഴി ബുക്ക്‌ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഗോള്‍ഡന്‍വീല്ലെജ് നിരവധി ഓഫറുകള്‍ നല്‍കുന്നുണ്ട് .1983 എന്ന സൂപ്പര്‍ഹിറ്റ്‌സിനിമയുടെ പ്രദര്‍ശനത്തിനു ശേഷമാണ് ഓം ശാന്തി ഓശാന  സിംഗപ്പൂരിലെത്തുന്നത് .
 
അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി നിര്‍മ്മിച്ച്‌നാവാഗതനായ ജുഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം ശാന്തി ഓശാന. നേരത്തിനു ശേഷം നിവിന്‍ പോളിയും  നസ്രിയയും ഒന്നിക്കുന്ന സിനിമയില്‍ വിനീത് ശ്രീനിവാസന്‍,സംവിധായകന്‍ ലാല്‍ ജോസ് എന്നിവര്‍ അഥിതി താരങ്ങളായി എത്തുന്നു. അജു വർഗീസ്‌,വിനയ പ്രസാദ്,മഞ്ജു സതീഷ്‌എന്നിവരാണ് മറ്റു താരങ്ങള്‍.ആദ്യ ചിത്രത്തിലൂടെ തന്നെ വ്യത്യസ്തമായി കഥ പറഞ്ഞ് സംവിധായകന്‍ജൂഡ് ആന്റണി ജോസഫ് ശ്രദ്ധ നേടിക്കഴിഞ്ഞു. അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ഏറ്റവും മികച്ച എന്റര്‍ടെയിനര്‍എന്നാണ് പൊതുവേ  ഓം ശാന്തി ഓശാന വിലയിരുത്തപ്പെടുന്നത് .
 
ടിക്കറ്റുകള്‍ www.gv.com.sg എന്ന സൈറ്റ് വഴി ബുക്ക്‌ചെയ്യാവുന്നതാണ് .കൂടുതല്‍വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ,Ajith @ 9336 1516 / www.singaporecoliseum.com
 
 
 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.