വിമാനദുരന്തം തുടര്‍ക്കഥയോ? ഒരു അപകടം കൂടി !

0

ലോകജനതയെ നടുക്കിക്കൊണ്ട് മറ്റൊരു വിമാനദുരന്തം കൂടി. ഇന്നലെ രാവിലെമുതല്‍ കാണാതായിരുന്ന അള്‍ജീരിയന്‍ വിമാനം AH5015
തകര്‍ന്നതായി സംശയിക്കപ്പെടുന്നു. ഈ അപകടവും മോശം കാലാവസ്ഥയെതുടര്‍ന്നാണ് ഉണ്ടായത്.

അന്‍പതോളം ഫ്രഞ്ച് യാത്രക്കാരടക്കം വിമാനത്തില്‍ മൊത്തം 116 യാത്രക്കാരുണ്ടായിരുന്നു. ഔഗാഡഗൌ വില്‍ നിന്നും അള്‍ജിയെര്‍സ് ലേക്ക്  യാത്ര തിരിച്ച വിമാനവുമായുള്ള എല്ലാ വാര്‍ത്താവിനിമയ ബന്ധങ്ങളും രാവിലെ 1.45 ഓടെ വിഛെദിക്കപ്പെടുകയായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന്, വിമാനത്തിന്റെ ഗതി മാറ്റുകയാണെന്ന പയലറ്റിന്റെ അറിയിപ്പ് കിട്ടിയതിന് തൊട്ട് ശേഷമായിരുന്നു ഇത്.