സര്‍കിള്‍ ലൈനിലും നോര്‍ത്ത്ഈസ്റ്റ് ലൈനിലും കൂടുതല്‍ ട്രെയിനുകള്‍..

0

ലാന്‍ഡ്‌ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ സേവന വിപുലീകരണത്തിന്റെയും പരിഷ്കരണത്തിന്റെയും ഭാഗമായി സര്‍കിള്‍ ലൈനിലും
നോര്‍ത്ത്ഈസ്റ്റ് ലൈനിലും കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസിനായി ഇറക്കുന്നു. സര്‍കിള്‍ ലൈനില്‍ 24ഉം  നോര്‍ത്ത്ഈസ്റ്റ് ലൈനില്‍ 18ഉം   ട്രെയിനുകള്‍ ഉള്‍പ്പെടുത്താനാണ് എല്‍ ടി എ ഉദ്ദേശിക്കുന്നത്.

സര്‍കിള്‍ ലൈനിലേക്കുള്ള ആദ്യട്രെയിന്‍ ജൂണ്‍ 29നും നോര്‍ത്ത്ഈസ്റ്റ് ലൈനിലേക്കുള്ള ആദ്യട്രെയിന്‍ ജൂലൈ 20നും പാസിര്‍ പന്ജന്ഗ് പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. ബാക്കി ട്രെയിനുകള്‍ അടുത്ത മാസങ്ങളിലായി എത്തുമെന്ന് എല്‍ ടി എ അറിയിച്ചു.

പുതിയ ട്രെയിനുകള്‍ എല്ലാ ടെസ്റ്റുകളും ട്രയലുകളും പൂര്‍ത്തിയാക്കി, അടുത്ത വര്ഷം മദ്ധ്യത്തോടെ സര്‍വീസിന് ഉപയോഗപ്പെടുത്തുമെന്നും എല്‍ ടി എ യുടെ അറിയിപ്പില്‍ തുടരുന്നു. പ്രവര്‍ത്തി ദിവസങ്ങളിലെ തിരക്ക് കൂടുതലുള്ള സമയങ്ങളില്‍,  കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തി, യാത്രാക്ലേശം പരിഹരിക്കാനാണ് എല്‍ ടി എ പദ്ധതിയിടുന്നത്.