ജോഹോര്‍ കപ്പ് ഇന്ത്യ നിലനിര്‍ത്തി ,ഫൈനലില്‍ ബ്രിട്ടനെ 2-1ന് തോല്പിച്ചു

0

ജോഹോര്‍ : സുല്‍ത്താന്‍ ജോഹോര്‍ കപ്പ്‌ ഹോക്കി (അണ്ടര്‍ 21) യില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തി .ഫൈനലില്‍ ബ്രിട്ടനെ 2-1ന് വീഴ്ത്തിയായിരുന്നു ഇന്ത്യ ജേതാക്കളായത്. ഗ്രൂപ് ഘട്ടത്തില്‍ ഒരു പരാജയം പോലുമില്ലാതെ മുന്നേറിയ ബ്രിട്ടനായിരുന്നു കലാശപ്പോരില്‍ മാനസിക മുന്‍തൂക്കമെങ്കിലും അവസരത്തിനൊത്തുയര്‍ന്ന ഇന്ത്യ മത്സരം കൈയിലാക്കി. 

ഇന്ത്യയുടെ രണ്ടു ഗോളുകളും (46, 70) ഹര്‍മന്‍പ്രീതിന്റെ വകയായിരുന്നു.45 മിനിറ്റ് നേരം എതിരാളികളെ ഗോളില്‍നിന്ന് അകറ്റി നിര്‍ത്തിയ ഇന്ത്യ തൊട്ടടുത്ത മിനിറ്റില്‍ ഹര്‍മന്‍പ്രീതിലൂടെ മുന്നിലത്തെി. 70ാം മിനിറ്റില്‍ ഹര്‍മന്‍പ്രീതിലൂടെ തന്നെ ഇന്ത്യ ലീഡുയര്‍ത്തി. 55ാം മിനിറ്റില്‍ സാമുവല്‍ ഫ്രഞ്ചാണ് ബ്രിട്ടന്‍െറ ആശ്വാസ ഗോള്‍ നേടിയത്. സാമുവല്‍ ഫ്രഞ്ച് ബ്രിട്ടന്റെ ആശ്വാസഗോള്‍ കുറിച്ചു. ആതിഥേയരായ മലേഷ്യക്കെതിരെയും സെമിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയും ഹാട്രിക് നേടിയ ഹര്‍മന്‍പ്രീത് ഫൈനലിലും ഉജ്ജ്വല ഫോം പ്രകടിപ്പിച്ചു. ഒമ്പത് ഗോളുകള്‍ നേടിയ ഹര്‍മന്‍പ്രീത് തന്നെയാണ് ടൂര്‍ണമെന്റിന്റെ ടോപ് സ്‌കോററും.