മലിന്‍ഡോ എഫെക്റ്റ് ; എയര്‍ഏഷ്യയില്‍ കൊച്ചിയിലേക്ക് പുതിയ ഓഫറുകള്‍

0

കൊച്ചി : സിംഗപ്പൂരില്‍ നിന്നുള്ള കൂടുതല്‍ യാത്രക്കാര്‍ ഓഫറുകള്‍ തേടി മലിന്‍ഡോ എയറിനെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ എയര്‍ ഏഷ്യ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു .എല്ലാ ദിവസങ്ങളിലും തന്നെ മലിന്‍ഡോ നല്‍കുന്ന ഓഫറിനേക്കാള്‍ ഒരു ഡോളറെങ്കിലും കുറച്ചു നല്‍കാന്‍ എയര്‍ ഏഷ്യ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് .സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് SGD134,കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് SGD120 എന്നിങ്ങനെയാണ് ഓഫറുകള്‍ തുടങ്ങുന്നത് .റിട്ടേണ്‍ ടിക്കറ്റിനു SGD254 മാത്രം നല്‍കിയാല്‍ മതിയാകും .

ഇതോടെ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി സേര്‍ച്ച്‌ ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കുള്ള എയര്‍ ഏഷ്യ ഒന്നാമതെത്തും എന്നത് എയര്‍ലൈന്‍സിനെ ഏറെ സഹായിക്കും .എന്നാല്‍ ബാഗേജ് ,ഭക്ഷണം എന്നിവ ബുക്ക് ചെയ്യുവാന്‍ നല്ല തുക തന്നെ നല്‍കേണ്ടി വരും .മലിന്‍ഡോ എയര്‍ ,മലേഷ്യ എയര്‍ലൈന്‍സ്‌ എന്നിവ 30 കി.ഗ്രാം ബാഗേജ് സൌജന്യമായി നല്‍കുന്നുണ്ട് .