സിംഗപ്പൂര്‍ : സിംഗപ്പൂരില്‍ പൊതുസ്ഥലത്തെ മദ്യപാനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്തുന്നു .രാത്രി 10.30 മുതല്‍ രാവിലെ 7 വരെയുള്ള സമയങ്ങളില്‍ പൊതുസ്ഥലത്ത് മദ്യപിക്കുന്നത് നിരോധിക്കുന്ന നിയമത്തിനു പാര്‍ലമെന്റില്‍ അംഗീകാരം നല്‍കി .രാത്രി 10.30-ന് ശേഷം മദ്യം വില്‍ക്കുന്നതും നിരോധിക്കും .
എന്നാല്‍ അനുമതിയുള്ള ക്ലബ് ,ബാറുകള്‍ ,ഫുഡ് കോര്‍ട്ടുകള്‍ എന്നിവയുടെ വിപണന മേഖലയില്‍ മദ്യം സേവിക്കുന്നതിന് തടസ്സമില്ല.കൂടാതെ വീടുകളിലോ , സ്വകാര്യ പാര്‍ട്ടികളിലോ മദ്യപിക്കുന്നതില്‍ നിയമതടസ്സങ്ങളില്ല .നിയമം തെറ്റിക്കുന്നവര്‍ക്ക് ആദ്യ തവണ 1000 ഡോളര്‍ വരെ പിഴ നല്‍കേണ്ടി വരും.വീണ്ടും ആവര്‍ത്തിച്ചാല്‍ 2000 ഡോളറോ ,3 മാസം ജയില്‍വാസമോ ശിക്ഷയായി നേരിടേണ്ടി വരും .
ലിറ്റില്‍ ഇന്ത്യ ,ഗെയ് ലാന്ഗ് പോലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും.പൊതുവേ മദ്യനയത്തില്‍ മിതത്വം പാലിക്കുന്ന രാജ്യമാണ് സിംഗപ്പൂര്‍ .എന്നാല്‍ ലിറ്റില്‍ ഇന്ത്യ കലാപം പോലുള്ള സംഭവങ്ങള്‍ കൂടുതല്‍ ശക്തമായി നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയായിരുന്നു .