വരയരങ്ങും അറിവരങ്ങുമായി കലയരങ്ങില്‍ ജിതേഷ്‌ ജിയും മാന്ത്രിക സ്പര്‍ശ്ശവും

0


സുപ്രസിദ്ധ ദ്രുതവേഗ കാര്‍ട്ടൂണിസ്റ്റ്‌ ജിതേഷ്‌ ജിയുടെ വരയും വിജ്ഞാനവും കൂട്ടിയിണക്കിയ വരയരങ്ങ്‌ സിംഗപൂരില്‍ അരങ്ങേറി. കല സിംഗപ്പൂരും ഹൗഗാംഗ്‌ സിസിയും ചേര്‍ന്നൊരുക്കിയ പ്രസ്തുത പരിപാടി പങ്കെടുത്ത ഏവര്‍ക്കും ഉന്മേഷമുണര്‍ത്തിയ ഒന്നായി മാറി. അഞ്ചു മിനിറ്റില്‍ അന്‍പത്‌ പ്രശസ്തരുടെ പടം വരച്ച്‌ റിക്കോര്‍ഡ്‌ സൃഷ്ടിച്ച സ്പീഡ്‌ കാര്‍ട്ടൂണിസ്റ്റ്‌ ജിതേഷ്ജിയാണ്‌ വരയില്‍ അത്ഭുതം സൃഷ്ടിച്ച കാഴ്ച കാണികള്‍ക്കൊരുക്കിയത്‌. വരയിലൂടെ ജനങ്ങളുമായി സംവദിക്കയും വര ജനങ്ങളിലേക്ക്‌ ഇറങ്ങി വരുന്ന വിധത്തിലുമാണ്‌ ഇദ്ദേഹം വിവിധ രാജ്യങ്ങളില്‍ വരയരങ്ങ്‌ അവതരിപ്പിക്കുന്നത്‌.

പ്രശസ്ത വ്യക്തികളുടെ ചിത്രങ്ങള്‍ വരയ്ക്കുക മാത്രമല്ല അവരെ കുറിച്ചും അവര്‍ സമൂഹത്തിനു നല്‍കിയ സംഭാവനകളെ കുറിച്ചുമ്മുള്ള വിശദ വിവരങ്ങളും വരയ്ക്കുന്നതിനൊപ്പം തന്നെ സംസാരിച്ചു കൊണ്ടാണു ഇടതു കരവും വലതു കയ്യും ഇരുകരങ്ങളും ഒരു സമയം ഉപയോഗിച്ചും അദ്ദേഹം വര വിസ്മയം തീര്‍ത്തത്‌. ഏബ്രഹാം ലിങ്കൺ, ഡോ.ഇ.പി.ജേ.അബ്ദുള്‍ കലാം, മഹാത്മാ ഗാന്ധി, ഭഗത്‌ സിംഗ്‌, നേതാജി, ചാച്ചാജി, തുടങ്ങിയ രാഷ്ട്ര നായകന്മാരും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഹര്‍ഭജന്‍ സിംഗ്‌ തുടങ്ങിയ കായിക താരങ്ങളും ഡോ.മന്മോഹന്‍ സിംഗ്‌, വാജ്‌ പേയി, ലീഡര്‍ കെ.കരുണാകരന്‍, ഇ.എം.എസ്‌, വി.എസ്‌ അച്ചുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, കെ.എം. മാണി മുതലായ രാഷ്ട്രീയ നേതാക്കളും നിമിഷ നേരത്തില്‍ ജിതേഷ്ജിയുടെ മാന്ത്രിക വിരല്‍തുമ്പിലൂടെ വരചിത്രങ്ങളായി മാറിയപ്പോള്‍ കാണികള്‍ അക്ഷരാര്‍ത്ഥത്തില്‍ ആവേശഭരിതരായി. കൂടാതെ സിംഗപ്പൂര്‍ ജനതയ്ക്ക്‌ ഒരു സ്പെഷ്യല്‍ സമ്മാനമായി രാഷ്ട്ര ശില്‍പിയും സിംഗപ്പൂരിന്റെ പ്രഥമ പ്രധാന മന്ത്രിയുമായ ശ്രീ. ലീ ക്വാന്‍ യു ന്റെ ചിത്രവും അദ്ദേഹം വരച്ചു.

കാരിക്കേച്ചര്‍ വരയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ചത്‌ കുട്ടികള്‍ക്കുള്‍പ്പെടെ അനായേസമായി വരയ്ക്കാനുള്ള കഴിവു വികസിപ്പിക്കുന്നതിനു പ്രചോദനമായി. വരച്ച എല്ലാ ചിത്രങ്ങളും തിരിച്ചറിയുന്നവര്‍ക്കുള്ള കാഷ്‌ അവാര്‍ഡും ചടങ്ങില്‍ സമ്മാനിച്ചു.

ഹൗഗാംഗ്‌ സിസി അഡ്വൈസര്‍ മുഖ്യാതിഥി ആയിരുന്നു. കല സിംഗപ്പൂര്‍ വൈസ്‌ പ്രസിഡന്റ്‌ ശ്രീ.ഷാജി ഫിലിപ്പ്‌ നന്ദി പ്രകാശിപ്പിച്ചു.
 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.