താരമായി ഒരു ബസ് ഡ്രൈവര്‍

0

കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയുടെ തലസ്ഥാനമായ ന്യാംജിംഗില്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച ബസ് ഡ്രൈവര്‍ സോഷ്യല്‍ മീഡിയയില്‍ താരമായി.

തികച്ചും നാടകീയമായ രീതിയില്‍ ബസിലെ സിസി ടിവി ദൃശ്യത്തിലൂടെയാണ് ബസ് ഡ്രൈവറുടെ ധീരകൃത്യം പുറം ലോകമറിഞ്ഞത്.

പാലത്തിലെ വേലിയിലൂടെ കയറുന്ന യുവതി ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബസിന് സഡന്‍ ബ്രേക്കിട്ട് ചാടിയിറങ്ങിയാണ് യുവതിയെ രക്ഷിച്ചത്.

ഒടുവില്‍, മറ്റുള്ളവരുടെ സഹായത്തോടെ യുവതിയെ ബലമായി കയറ്റിയാണ് ഡ്രൈവര്‍ യാത്ര തുടര്‍ന്നത്. പിന്നീട് യുവതിയെ  കൗണ്‍സലിങിനായ് അയക്കുകയായിരുന്നു.