ആത്മീയ മന്ന പ്രകാശനം ഒക്ടോബര്‍ 7ന്

0

Date: Sunday 7th October 2012, 6:30 PM
Venue: Global Indian International School,
Queenstown, 1 Mei Chin Road
Singapore 149253

ENTRY FREE.

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ നിന്ന് പുറത്തിറങ്ങുന്ന ക്രിസ്ത്യന്‍ ഡിവോഷണല്‍ ആല്‍ബം ‘ആത്മീയ മന്ന’ പ്രകാശനം ഒക്ടോബര്‍ 7ന് ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ അരങ്ങേറുന്നു. ഈ സംഗീതശില്‍പ്പത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ശ്രീ. ഡി.ചാണ്ടി അവര്‍കളും സംഗീതം നല്‍കിയത് ശ്രീ.ജോബി ജേക്കബും ആണ്. ഇതിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നതു പ്രശസ്ത പിന്നണി ഗായകരായ കെ.ജി.മാര്‍ക്കോസ്, ഉണ്ണിമേനോന്‍, ബിജു നാരായണന്‍, വിജയ്‌ യേശുദാസ്‌, സുജാത, പ്രദീപ്‌ പള്ളുരുത്തി, ഗഗുല്‍ ജൊസഫ്, സിതാര, അരുണ്‍ സക്കറിയ, രഞ്ജിത്ത്‌ ഉണ്ണി, ജോബി ജേക്കബ് തുടങ്ങിയവര്‍ ആണ്.

നിരവധി ഹിറ്റ് ആല്‍ബങ്ങളുടെ ഓര്‍ക്കസ്ട്രേഷനും സിനിമകളുടെ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിട്ടുള്ള പ്രശസ്തനായ ശ്രീ. ശശികുമാര്‍ ആണ് ആത്മീയ മന്നയുടെ ഓര്‍ക്കസ്ട്രേഷന്‍.

പ്രശസ്ത സംഗീത സംവിധായകന്‍ ശ്രീ. ജെറി അമല്‍ദേവ് പ്രകാശനചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. പ്രശസ്ത പിന്നണി ഗായകരായ ജോബി ജേക്കബ്, അരുണ്‍ സക്കറിയ തുടങ്ങിയവരും പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നതാണ്.

ആത്മീയ മന്നയുടെ പ്രകാശനചടങ്ങില്‍ ഇതേ തുടര്‍ന്നു വിവിധ കള്‍ച്ചറല്‍ പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകര്‍ പറഞ്ഞു.

ഡയോണ മീഡിയ ക്രിയേഷന്‍സിന്‍റെ ആദ്യത്തെ സംരഭമാണിത്. ശ്രീ റൂജി ചാണ്ടിയും, ശ്രീ റൂണി ചാണ്ടിയും ചേര്‍ന്നാണ് "ആത്മീയ മന്ന" നിര്‍മ്മിച്ചിരിക്കുന്നത്.
തികച്ചും ക്രിസ്തീയതയില്‍ അതിസ്ഥിതമായാണ് എല്ലാ ഗാനങ്ങളുടെയും രചന തന്‍റെ പിതാവായ ശ്രീ. ഡി ചാണ്ടി നിര്‍വഹിച്ചിരിക്കുന്നത് . ഇതിലെ സംഗീതം ആബാലവൃദ്ധം ഏവരും ആസ്വദിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്ന് ശ്രീ റൂണി പറഞ്ഞു.

ENTRY FREE..

RSVP @ http://www.dionamediacreations.com/ or SMS Runy Chandy @ 82364576

Find details on FB page: http://www.facebook.com/aathmeeyamanna