അതൊരു തിമിംഗലത്തിന്റെ കരച്ചിലാണ്; ‘കാതലേ…കാതലേ…’ ഗാനത്തില്‍ കേള്‍ക്കുന്ന ആ ശബ്ദത്തിന്റെ രഹസ്യം ഒടുവില്‍ പുറത്ത്

0

96 എന്ന ചിത്രവും, ചിത്രത്തിലെ കാതലേ കാതലേ എന്ന ഗാനവും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സിനിമ ഇറങ്ങുന്നതിനു മുന്‍പ് തന്നെ ഇതിലെ ഗാനങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ കാതലേ കാതലേ എന്ന ഗാനത്തില്‍ ആരാധകര്‍ക്ക് തോന്നിയൊരു സംശയമുണ്ട്. ഗാനത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും കേള്‍ക്കുന്നൊരു ശബ്ദം, ഒരു മൃഗത്തിന്റെത് എന്ന് തോന്നിക്കുന്ന ആ ശബ്ദം എന്താകും എന്നാണ് അന്ന് മുതല്‍ ആരാധകര്‍ ചോദിച്ചു കൊണ്ടിരുന്നത്.

എന്നാല്‍ വീഡിയോയ്ക്കുള്ളില്‍ അത്തരമൊരു ദൃശ്യം കടന്നു വരുന്നുമില്ല. ആ ഓരിയിടല്‍ രഹസ്യമെന്തെന്ന് ഒടുവില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത. ഓരിയിടല്‍ ശബ്ദം തിമിംഗലത്തിന്റെ കരച്ചിലാണ്. തിമിംഗലത്തിന് ഒരാകാശപ്പറവയോടുള്ള പ്രണയം. സിനിമയുടെ പ്രമേയം പോലെ ഒരിക്കലും ഒരുമിക്കാന്‍ സാധിക്കാത്തവരാണ് ആകാശപ്പറവയും തിമിംഗലവും. ഈ സമാനതയാണ് ഇങ്ങനെയൊരു പരീക്ഷണത്തിന് പ്രചോദനമായത്. വയലിനോടൊപ്പം ഈ ശബ്ദവും ഇഴചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്കും പുതുമയായി.

ആദ്യഘട്ടത്തില്‍ കാതലേ പാട്ട് ആലോചനകളില്‍ ഉണ്ടായിരുന്നില്ലെന്നും പ്രൊമോക്ക് ലഭിച്ച വന്‍ സ്വീകരണമാണ് കാതലെ എന്ന ഗാനത്തിലേക്ക് കൊണ്ടെത്തിച്ചതെന്നും ഗോവിന്ദ് പറയുന്നു. ഒരു വയലിനിസ്റ്റായ ഗോവിന്ദ് സിനിമയില്‍ വയലിന്‍ ഉപയോഗിച്ചിട്ടുള്ളതും കാതലേ കാതലേ എന്ന ഈ ഒരു ഗാനത്തില്‍ മാത്രമാണെന്നതു ശ്രദ്ധേയമാണ്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.