കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണത്തിനു എതിരെ പരാതിപെടാന്‍ ഓണ്‍ലൈന്‍ സംവിധാനം

0

കുട്ടികള്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ക്ക് എതിരെ ഇനി ഓണ്‍ലൈനില്‍ പരാതി നല്‍കാം.ഇതിനായി ‘ആരംഭ് ഇന്ത്യ’ എന്ന പേരില്‍ ഇന്ത്യയുടെ ആദ്യ ഹോട്ട് ലൈന്‍ സേവനം കേന്ദ്രമന്ത്രി മേനക ഗാന്ധി ഉദ്ഘാടനം ചെയ്തു.http://aarambhindia.org എന്ന വൈബ്‌സെറ്റിലാണ് നല്‍കേണ്ടത്.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍, അവരുടെ അശ്ലീല ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവ ഓണ്‍ലൈനായി പ്രചരിപ്പിക്കല്‍ എന്നിവക്ക് എതിരെ ഇതിലൂടെ പരാതി നല്‍കാം.മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രേര്‍ണ എന്ന സംഘടനയും ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷനും ചേര്‍ന്നാണ് ആരംഭ് ഇന്ത്യ വെബ്‌സൈറ്റിന് തുടക്കം കുറിച്ചത്.

ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്താല്‍ അത് ഉടന്‍ തന്നെ ബ്ലോക്ക് ചെയ്യുകയും എവിടെ നിന്നാണോ ഇത് അപ് ലോഡ് ചെയ്തതെന്ന് നോക്കി നിയമ നടപടികള്‍ സ്വീകരിക്കാനും കഴിയും. നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ വെബ്‌സൈറ്റ് ലഭ്യമാണ്.പോര്‍ണോഗ്രഫിക്ക് വേണ്ടി കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് വ്യാപകമായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു വെബ്സൈറ്റ് വന്നിരിക്കുന്നത്.