തായ്‌ലന്റില്‍ ബോട്ട് അപകടം; 13 പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി(വീഡിയോ)

0

തായ്‌ലന്റില്‍ ബോട്ട് മറിഞ്ഞ് 13 പേര്‍ മരിച്ചു. ബാങ്കോക്കിന് സമീപം ചാവോ ഫ്രയാ നദിയിലാണ് അപകടം. 100 യാത്രക്കാരാണ് ഡബിള്‍ ഡക്കര്‍ ബോട്ടിലുണ്ടായിരുന്നത്. നിരവധി പേരെ കാണാതായിട്ടുണ്ട്.

മതപരമായ ചടങ്ങുകള്‍ക്ക് പോയ തായ് മുസ്ലീംങ്ങളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. എതിര്‍ദിശയില്‍ വന്ന ബോട്ടിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ പാലത്തിലിടിച്ചതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.