നടി സേജല്‍ ശര്‍മ വീടിനുള്ളില്‍ മരിച്ചനിലയില്‍

0

മുംബൈ: പ്രമുഖ ഹിന്ദി സീരിയല്‍ നടി സേജല്‍ ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ മിര റോഡിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. അസ്വാഭാവിക മരണം എന്ന നിലയിലാണ് പൊലീസ് മരണകാരണം അന്വേഷിക്കുന്നത്.

ഉദയ്പൂര്‍ സ്വദേശിയായ സേജല്‍ 2017ല്‍ മുംബൈയില്‍ എത്തിയാണ് അഭിനയത്തിലേക്ക് കടക്കുന്നത്. സ്റ്റാര്‍ പ്ലസിലെ ദില്‍ തോ ഹാപ്പി ഹേ ജി എന്ന ഷോയിലൂടെയാണ് സേജല്‍ ശര്‍മ പ്രശസ്തയായത്. ചില പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശിനിയായ സേജല്‍ 2017ലാണ് അഭിനയരംഗത്ത് സജീവമാകാന്‍ മുംബൈയിലെത്തിയത്.

സംഭവം നടക്കുമ്പോള്‍ രണ്ട് സുഹൃത്തുക്കള്‍ വീട്ടിലുണ്ടായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുപോയി.