വീണ്ടും രജനിയുടെ മകിഴ്ചി

0

ശങ്കർ ചിത്രമായ 2.0 പൂർത്തിയായിക്കഴിഞ്ഞാൽ മരുമകൻ ധനുഷ് നിർമ്മിക്കുകയും പി രഞ്ജിത്ത് സംവിധാനം ചെയ്യുകയും ചെയ്യുന്ന ചിത്രമായിരിക്കും രജനി കാന്തിന്റേതെന്ന് ധനുഷ് തന്റെ ട്വിറ്ററിലൂടെ അറിയിച്ചു. കബാലിക്കു ശേഷം രഞ്ജിത്ത് തന്നെയാണ് ചിത്രം ഒരുക്കുന്നത് എന്നതിനാൽ ആരാധകർക്ക് മറ്റൊരു മകിഴ്ചി പ്രതീക്ഷിക്കാം. ചിത്രത്തിന്റെ പേര് ഇനിയും പുറത്തുവിട്ടിട്ടില്ല.