സിംഗപ്പൂര്‍ : കൊച്ചിയില്‍ നിന്ന് മധുരൈ വഴി സിംഗപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ചൊവ്വ , വ്യാഴം ,ശനി ദിവസങ്ങളിലെ സര്‍വീസ് പ്രവാസികള്‍ക്ക് കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യുവാനുള്ള സൗകര്യം നല്‍കുന്നതായിരുന്നു .വിമാനത്തില്‍ നിന്ന് ഇറങ്ങാതെ മധുരൈയില്‍ ഒരു മണിക്കൂര്‍ മാത്രം കാത്തിരുന്ന് സിംഗപ്പൂരിലേക്ക് പറക്കാമെന്ന ആശയം മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതായാണ് സൂചന. കൂടാതെ 20 കി.ഗ്രാം ബാഗേജ് സൗജന്യമായി കൊണ്ടുപോകാനും എയര്‍ ഇന്ത്യ എക്സ്പ്രസ് അനുവദിക്കുന്നുണ്ട്.ഒക്ടോബര്‍ 29 മുതല്‍ ഈ സര്‍വീസ്എല്ലാ ദിവസവും ഉണ്ടായിരിക്കുമെന്നാണ് എയര്‍ലൈന്‍സ് ഇപ്പോള്‍ അറിയിക്കുന്നത്.ഞായര്‍ ,തിങ്കള്‍ .ബുധന്‍ ,വെള്ളി ദിവസങ്ങളിലെ സര്‍വീസ് ബാംഗ്ലൂര്‍ വഴിയായിരിക്കും നടത്തുക.പുതിയ സിംഗപ്പൂര്‍- ബാംഗ്ലൂര്‍ സര്വീ്സ് കൊച്ചിയിലേക്ക് നീട്ടുന്നതാണ് ഇപ്രകാരം അധിക സര്വീദസ് ലഭ്യമാകാനുള്ള കാരണം.
നിലവിലെ മധുരൈ വഴിയുള്ള സര്‍വീസ് സിംഗപ്പൂരില്‍ നിന്ന് രാത്രി 8.10-ന് യാത്ര തുടങ്ങുമ്പോള്‍ ബാംഗ്ലൂര്‍ വഴിയുള്ള സര്‍വീസ് രാത്രി 9.10-ന് ആയിരിക്കും യാത്ര തുടങ്ങുക.കൊച്ചിയില്‍ നിന്ന് മധുരൈ വഴിയുള്ള സര്‍വീസ് രാവിലെ 10.40-നും ബാംഗ്ലൂര്‍ വഴിയുള്ള സര്‍വീസ് രാവിലെ 10.30-നും യാത്ര ആരംഭിക്കും.
പുതിയ വിമാനസര്‍വീസുകള്‍ ഈ റൂട്ടിലെ നിരക്കില്‍ കാര്യമായ കുറവുകള്‍ ഉണ്ടാകുവാന്‍ സഹായകമാകുന്നുണ്ട്.സില്‍ക്ക് എയര്‍ , സ്കൂട്ട് എന്നീ കമ്പനികളുടെ നിരക്ക് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കാര്യമായ രീതിയില്‍ കുറഞ്ഞതായി കാണുന്നു.എയര്‍ ഇന്ത്യ എക്സ്പ്രസ് റിട്ടേണ്‍ നിരക്കായി ഇപ്പോള്‍ നല്‍കുന്ന ഫര്‍ 340 സിംഗപ്പൂര്‍ ഡോളര്‍ മാത്രമാണ്.നിലവില്‍ ഫ്ലൈസ്കൂട്ട് ബാഗേജും ,ഭക്ഷണവും നല്‍കാതെ ഈ നിരക്ക് ഈടാക്കുന്നുണ്ട്.