അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?; ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധം ശക്തം

1

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങുന്നതിന് മുന്‍പ് തന്നെ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തത് ആക്രമണത്തിനിരയായ നടിയെ വീണ്ടും അപമാനിക്കുന്നതിന് തുല്യമാണ് നടപടിയെന്ന് വനിതാ സംഘടന. അമ്മയുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാവുകയാണ്.

അമ്മ ജനറല്‍ ബോഡി തീരുമാനമെന്ന് രീതിയില്‍ പുറത്തു വന്ന മാധ്യമ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നാണ് സംഘനയുടെ ഔദ്യോഗിക ഫേസ് ബുക്ക് അക്കൗണ്ടിലെ പ്രതികരണം. ഏഴു ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്.WC C യുടെ പ്രതിഷേധക്കുറിപ്പ് താഴെ വായിക്കാം.

1. അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?

2. സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചെടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?

3. ബലാല്‍സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുമ്പ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?

4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ?

5. ഇപ്പോള്‍ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങള്‍ ചെയ്യുന്നത്?

6. ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നല്‍കുക?

7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നു. വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്. അവള്‍ക്കൊപ്പമാണെന്നും പോസ്റ്റ് വ്യക്തമാക്കുന്നു.

1 COMMENT

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.