ലൈവ് വാര്‍ത്താപരിപാടിക്കിടെ റഷ്യൻ ചാനലിൽ യുദ്ധവിരുദ്ധ പോസ്റ്റർ: ചാനൽ ജീവനക്കാരിയെ കാണാതായി

1

മോസ്‌കോ: റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ചാനലില്‍ തത്സമയ വാര്‍ത്താപരിപാടിക്കിടെ യുവതിയുടെ യുദ്ധവിരുദ്ധ പ്രതിഷേധം. ചാനല്‍ വണ്‍ എന്ന വാര്‍ത്താ ചാനലില്‍ സായാഹ്ന വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനിടെയാണ് യുദ്ധവിരുദ്ധ പോസ്റ്ററുമായി അവതാരകയുടെ പിന്നില്‍ യുവതി പ്രത്യക്ഷപ്പെട്ടത്.

യുദ്ധം വേണ്ട, യുദ്ധം നിര്‍ത്തൂ, കുപ്രചരണങ്ങള്‍ വിശ്വസിക്കരുത്, അവര്‍ നിങ്ങളോട് കള്ളം പറയുകയാണ്’, എന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്. ചാനലിലെ ജീവനക്കാരികൂടിയായ മറീന ഒവ്‌സ്യനികോവ എന്ന യുവതിയാണ് ചാനലിലൂടെ പ്രതിഷേധം നടത്തിയത്. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക്‌ സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണങ്ങളുണ്ട്. റഷ്യന്‍ അനുകൂല വാര്‍ത്തകള്‍ മാത്രമാണ് സംപ്രേക്ഷണം ചെയ്യാന്‍ അനുമതിയുള്ളത്.