ഇത് കലക്കി; ‘ഓട്ടോ ഡൗണ്‍ലോഡ്’ പരസ്യങ്ങളെ ട്രായ് നിയന്ത്രിക്കാന്‍ പോകുന്നു

0

ഇനി തനിയെ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ പരസ്യങ്ങളെ ഭയക്കേണ്ട കാര്യമില്ല .അവ നിങ്ങളുടെ ഡാറ്റ കവരും എന്നും പേടിക്കേണ്ട .എല്ലാത്തിനും പരിഹാരവുമായി ട്രായി വരുന്നുണ്ട് .

ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ക്കായി 24നു ട്രായ് പ്രത്യേകം സെമിനാര്‍ സംഘടിപ്പിക്കും. വ്യവസായ വിദഗ്ധരും ടെലികോം സേവനദാതാക്കളും സോഷ്യല്‍ മീഡിയ കമ്പനികളും പങ്കെടുക്കുന്ന ചര്‍ച്ചയ്ക്ക് ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണു നേതൃത്വം നല്‍കുന്നത്.

ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്കു തങ്ങളുടെ സമ്മതത്തോടെയല്ലാതെ സ്വയം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന പരസ്യങ്ങള്‍ക്കു പണം നല്‍കേണ്ടിവരുന്ന സാഹചര്യം ആശാസ്യമല്ലെന്നാണു ട്രായിയുടെ നിലപാട്. എത്ര ഡേറ്റ ഉപയോഗിക്കപ്പെടുന്നു, ഇത് എങ്ങനെ നിയന്ത്രിക്കാം, ഇത്തരത്തിലുള്ള ഡേറ്റ വിനിയോഗത്തിനു പരിധി നിര്‍ണയിക്കാനാവുമോ തുടങ്ങിയ കാര്യങ്ങളാണു ചര്‍ച്ചചെയ്യുക.എന്തായാലും ട്രായിയുടെ ഈ തീരുമാനം ഉപഭോക്താക്കള്‍ രണ്ടു കൈയും നീട്ടി സ്വാഗതം ചെയ്യുമെന്ന് ഉറപ്പ് .

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.