ബാഹുബലി ബ്രാന്‍ഡ് ബര്‍ഗറും സാരിയും വിപണിയില്‍ സൂപ്പര്‍ ഹിറ്റ്

0

ബാഹുബലി ലോകമെമ്പാടും തരംഗമാകുമ്പോള്‍ ഫാഷന്‍ രംഗത്തും ബാഹുബലി തരംഗം.  ബാഹുബലി ബ്രാന്‍ഡ് ബര്‍ഗറും സാരിയും എല്ലാമാണ് ഇപ്പോള്‍ വിപണിയിലെ താരങ്ങള്‍.ബാഹുബലി താരങ്ങളുടെ ചിത്രം പതിപ്പിച്ചെത്തിയ സാരിക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രിയമാണുള്ളത്. സാരിയുടെ  മോഡല്‍ ചിത്രങ്ങള്‍  സമൂഹമാധ്യമങ്ങളിലും വന്‍ ഹിറ്റാണ്.

ബാഹുബലിയിലെ പ്രധാന കഥാപാത്രങ്ങളായ പ്രഭാസിന്റെയും അനുഷ്‌കയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത സാരികള്‍ക്ക് ആണ് വന്‍പ്രിയം .ഇ ബേയില്‍ ബാഹുബലി സാരിക്ക് 2599 രൂപയാണുള്ളത്. മികച്ച റേറ്റിംഗുമാണ് ഇ ബേയില്‍ സാരിക്കുള്ളതും .ഇതിനു പുറമെയാണ് ബാഹുബലി ബര്‍ഗറും വന്നിരിക്കുന്നത് . സിനിമാ തിയേറ്ററിലടക്കം വന്‍ പ്രചാരത്തോടെ ഇത്  വിറ്റു പോകുന്നത് എന്നാണ് വ്യാപാരികളുടെ പ്രതികരണം. സിനിമയ്ക്കൊപ്പം ബാഹുബലി ബ്രാന്‍ഡിന്റെ വിപണന സാധ്യത തേടി ഇനിയും എത്ര ഉത്പന്നങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തും എന്ന് കണ്ടറിയാം .