സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കുന്നുണ്ടോ ? എങ്കില്‍ ഫേസ്ബുക്ക് റിയാക്ഷന്‍ ബട്ടണുകള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

0

സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെങ്കില്‍ ഫേസ്ബുക്ക് റിയാക്ഷന്‍ ബട്ടണുകള്‍ ഉപയോഗിക്കരുതെന്ന് ബെല്‍ജിയന്‍ പൊലീസിന്റെ മുന്നറിയിപ്പ്.ഫേസ്ബുക്കില്‍ റിയാക്ഷന്‍ ബട്ടണുകള്‍ ആഡ് ചെയ്തത് വ്യക്തികളുടെ മനോനില അറിയാനാണെന്നും അത് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുമെന്നും കാണിച്ചാണ് റിയാക്ഷന്‍ ബട്ടണുകള്‍ ഉപയോഗിക്കരുതെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

കഴിഞ്ഞ ഫ്രെബുവരിയിലാണ് ഫെയ്‌സ്ബുക്ക് റിയാക്ഷന്‍ ബട്ടനുകള്‍ അവതരിപ്പിച്ചത്.ബട്ടണുകള്‍ ഉപയോഗിച്ച് പ്രതികരണം രേഖപ്പെടുത്തുന്നതു വഴി ഫെയ്‌സ്ബുക്ക് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയാണെന്നും നിങ്ങള്‍ നിങ്ങളുടെ സ്വകാര്യത വിലമതിക്കുന്നുവെങ്കില്‍ ഈ റിയാക്ഷന്‍ ബട്ടണുകള്‍ ഉപയോഗിക്കരുതെന്നും ബെല്‍ജിയം പൊലീസ് പറയുന്നു.പരസ്യങ്ങളോടുള്ള ഉപഭോക്താക്കളുടെ സമീപനം അറിയാനും ഈ ബട്ടണ്‍ വഴി ഫേസ്ബുക്കിന് സാധിക്കും.

മനോവികാരങ്ങള്‍ വളരെ എളുപ്പത്തില്‍ പ്രകടിപ്പിക്കാന്‍ വേണ്ടിയാണ് റിയാക്ഷന്‍ ഐക്കണുകളുടെ എണ്ണം ആറായി പരിമിതപ്പെടുത്തിയിരിക്കുന്നത്. വികാരങ്ങള്‍ ആറെണ്ണമായി നിജപ്പെടുത്തി നിങ്ങളുടെ ഭാവം അതുവഴി പ്രകടിപ്പിക്കാന്‍ നിര്‍ദേശിക്കുകയും കൃത്യമായി പ്രവചിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ വിശകലനം ചെയ്യുകയും ചെയ്യും. ഒരു മൗസ് ക്ലിക്കിലൂടെ എന്താണ് നിങ്ങളെ സന്തോഷിപ്പിക്കുന്നതെന്ന് നിങ്ങള്‍ ഫെയ്സ്ബുക്കിനെ അറിയിക്കുകയാണെന്നാണ് പോലീസ്  പറയുന്നത് .

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.