ബാലു ഓര്‍മ്മയായി; ബാലഭാസ്‌കറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തില്‍ നടന്നു

2

ബാലഭാസ്‌കറിന്റെ സംസ്‌കാരം തിരുവനന്തപുരം ശാന്തി കവാടത്തില്‍ നടന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും അടക്കം നിരവധിയാളുകള്‍ ചടങ്ങുകള്‍ക്ക് തുടക്കം മുതല്‍ സജീവമായിരുന്നു. 

ശിവമണി, സ്റ്റീഫന്‍ ദേവസി, മധു ബാലകൃഷ്ണന്‍ മന്ത്രിമാരായ കടകമ്പിള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ.പി. ജയരാജന്‍ എന്നിവരും എത്തിയിരുന്നു. 
കഴിഞ്ഞ 25 ാം തീയതി വാഹനാപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഹൃദാഘാതത്തെത്തുടര്‍ന്ന് അന്തരിക്കുകയായിരുന്നു. അപകടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ രണ്ടു വയസ്സുകാരി തേജസ്വിനിബാല നേരത്തേ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മിയും ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച തൃശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

2 COMMENTS

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.